ഇന്റര്‍നെറ്റ് വേഗം വര്‍ധിപ്പിക്കുന്നതിന് മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

ദില്ലി: ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ജിസാറ്റ്-19, ജിസാറ്റ്-11, ജിസാറ്റ്-20 എന്നീ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളാണ് വിക്ഷേപണത്തിനായി ഒരുക്കുന്നത്.

ജിസാറ്റ് -19ന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജിഎസ്എല്‍വി-എംകെ മൂന്നിന്റെ സഹായത്തോടെ ജൂണില്‍ തന്നെ ജിസാറ്റ്- 19 വിക്ഷേപിക്കാനാകും എന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.

ആശയവിനമയത്തിനുള്ള ഒരു പുതിയ ഉപഗ്രഹ തലമുറ സൃഷ്ടിക്കുമെന്നും ആശയവിനമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്റെ തുടക്കമായിരിക്കും ജിസാറ്റ്-19 എന്നും ഐഎസ്ആര്‍ഒ അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.

ആശവിനമയ രംഗത്ത് വലിയ കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഓഡിയോ, വീഡിയോ ഫയലുകള്‍ എളുപ്പത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്നു. സാറ്റ്‌ലൈറ്റ് വിക്ഷേപണത്തോടെ  ടെലിവിഷന്‍ പോലും തടസ്സങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ സഹായത്തോടെ നാല് ടണ്‍ ഭാരത്തോടടുത്തുള്ള ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ റോക്കറ്റ് അടുത്ത മാസം കുതിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് അടുത്ത പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top