സ്‌നാപ് ഡീലിനെ ഏറ്റെടുക്കാന്‍ ഫ്‌ളിപ് കാര്‍ട്ടിന്റെ ശ്രമം; 6500 കോടി ഓഫര്‍

പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ് കാര്‍ട്ട് തങ്ങളുടെ പ്രതിയോഗിയായ സ്‌നാപ് ഡീലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു ബില്ല്യന്‍ ഡോളര്‍ ഇതിനായി ഫ്‌ളിപ് കാര്‍ട്ട് ഓഫര്‍ ചെയ്തു എന്നാണ് അനൗദ്യോഗിക വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.

നേരത്തെ ഏറ്റെടുക്കല്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടായിരുന്നില്ല. സ്‌നാപ് ഡീലിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്കിന് മറ്റ് നിക്ഷേപകരായ കലാരി ക്യാപിറ്റലും നെക്‌സസ് വെഞ്ച്വേഴ്‌സുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനേത്തുടര്‍ന്നാണ് നേരത്തെ ചര്‍ച്ച തീരുമാനമാകാതെ പോയത്.

60 മില്യണ്‍ ഡോളര്‍ നെക്‌സസിനും 35 ബില്യണ്‍ ഡോളര്‍ കലാരിക്കും നല്‍കാമെന്നാണ് സോഫ്റ്റ് ബാങ്കിന്റെ വാഗ്ദാനം. കഴിഞ്ഞ വര്‍ഷം 6.5 ബില്യണ്‍ ഡോളറിന്റെ മൂല്യം സ്‌നാപ്ഡീലിനുണ്ടായിരുന്നു. 50 മില്യണ്‍ ഡോളര്‍ നിക്ഷേപകരില്‍നിന്ന് സമാഹരിക്കുകയും ചെയ്തു.

സ്‌നാപ് ഡീല്‍ ഒരിടയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഫ്‌ളിപ് കാര്‍ട്ടിനെ കവച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. പിന്നീട് ആമസോണിന്റെ ഇന്ത്യന്‍ വിഭാഗവും ഫ്‌ളിപ് കാര്‍ട്ടും തമ്മിലായി മത്സരം. ഇപ്പോള്‍ സ്‌നാപ് ഡീലിനെ ഏറ്റെടുത്താല്‍ വ്യക്തമായ മുന്‍തൂക്കം ലഭിക്കുമെന്നാണ് ഫ്‌ളിപ് കാര്‍ട്ട് കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top