പുരുഷമേധാവിത്വത്തിലൂടെ തന്റെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പിതാവിനെയാണ് ആമീര്‍ഖാന്‍ അവതരിപ്പിച്ചത്: ദംഗലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈനയിലെ സ്ത്രീപക്ഷ വാദികള്‍

ഏറെ പ്രേക്ഷക പ്രശംസ നേടിയ ആമീര്‍ ഖാന്റെ ദംഗലിനെ വിമര്‍ശിച്ച് ചൈനയിലെ സ്ത്രീപക്ഷ വാദികള്‍ രംഗത്തെത്തി. ചൈനയില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ചിത്രത്തിനെതിരെ രാജ്യത്തെ സ്ത്രീ പക്ഷവാദികള്‍ രംഗത്തെത്തുന്നത്. ചൈനീസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.
യഥാര്‍ത്ഥത്തില്‍ ദംഗല്‍ പിതൃമൂല്യങ്ങള് സംരക്ഷിക്കുന്നില്ല. പകരം തന്റെ ഇഷ്ടങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പിതാവിനെയാണ് അവതരിപ്പിക്കുന്നത്. ലിംഗസമത്വത്തെ പറ്റിയും ചിത്രം യാതൊരുവിധ സന്ദേശവും നല്‍കുന്നില്ല. പുരുഷമേധാവിത്വം തന്നെയാണ് ചിത്രത്തില്‍ പ്രകടമാകുന്നതെന്നും, ദംഗലിലെ ആമീര്‍ഖാന്റെ വേഷം സ്വന്തം മക്കളുടെ ഇഷ്ടങ്ങള്‍ പോലും സാധിപ്പിച്ച് കൊടുക്കാത്ത അച്ഛനാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1173 കോടി രൂപയാണ് ദംഗല്‍ ആഗോളതലത്തില്‍ നേടിയത്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനകം ചൈനയില്‍ നിന്ന് 450 കോടി രൂപയും ദംഗലിന് ലഭിച്ചിരുന്നു.
ആമീര്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് ചൈനയില്‍നിന്നും മികച്ച പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചിരുന്നത്. ചൈനയില്‍ ദംഗലിലൂടെ ആമീര്‍ തിരുത്തിയത് സ്വന്തം ചിത്രത്തിന്റെ നേട്ടങ്ങള്‍ തന്നെയായിരുന്നു.
7000 സ്ക്രീനിലാണ് ദംഗല്‍ ചൈനയില്‍ റിലീസായത്. വെറും 5 ദിവസങ്ങള്‍ കൊണ്ട് 100 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആമിറിന്റെ തന്നെ ധൂം 3, 3 ഇഡിയറ്റ്സ്, പികെ എന്നിവയ്ക്കെല്ലാം വന്‍ സ്വീകരണമാണ് ലഭിച്ചത്. അതേ ബലത്തിലാണ് ഇത്ര വലിയ റിലീസിന് ദംഗല്‍ അധികൃതര്‍ പദ്ധതിയിട്ടത്.
ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന് മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ഈവര്‍ഷത്തെ കളക്ഷനില്‍ രണ്ടാമതാണ് ചിത്രം. ആമിറിനെക്കൂടാതെ ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്സോഫീസിനെ വിറപ്പിച്ചാണ് മുന്നോട്ടുപോയത്.
നികേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് നൂറുകോടി നേടി ഞെട്ടിച്ചിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറി കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക