അനുവാദമില്ലാതെ വീഡിയോ പകര്‍ത്തി; എട്ടിന്റെ പണികൊടുത്ത് പെണ്‍കുട്ടി

വീഡിയോ പകര്‍ത്തുന്ന ആളുടെ പിന്നില്‍ പ്രതിഫലനം

യാത്രയ്ക്കിടെ തന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച സഹയാത്രകന് എട്ടിന്റെ പണി നല്‍കി പെണ്‍കുട്ടി. സിംഗപൂരിലെ മെട്രോ റെയില്‍ യാത്രയ്ക്കിടെയാണ് സംഭവം. യാതൊരു സംശയവും ജനിപ്പിക്കാതെയാണ് സഹയാത്രികന്‍ ഉമാ മഗേശ്വരിയുടെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.

എന്നാല്‍ കുറച്ചുകഴിഞ്ഞ് ഉമ തിരിച്ചറിഞ്ഞു തന്റെ വീഡിയോയാണ് ഇയാള്‍ പകര്‍ത്തുന്നതെന്ന്. ഉമ ഇത് കണ്ടുപിടിച്ചത് തികച്ചും യാദൃശ്ചികമായാണ്. വീഡിയോ പകര്‍ത്തിയ ആളുടെ പിന്നിലെ പ്രതലത്തില്‍ മൊബൈല്‍ സ്‌ക്രീനിലൂടെ പ്രതിഫലിച്ചു. ഇത് ശ്രദ്ധിച്ചപ്പോഴാണ് ഉമയ്ക്ക് കാര്യം മനസിലായത്.

ഉടനെതന്നെ ഉമ ഇയാള്‍ തന്റെ ചിത്രം പകര്‍ത്തുന്നത് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ഇതുപോലുള്ള മറ്റ് വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്യങ്ങളെല്ലാം വിശദമായി ഉമ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top