വൈറലായി മിഠായി ഉണ്ടാക്കിയെടുക്കുന്ന വീഡിയോ; കണ്ടത് ഒന്നരക്കോടി ആളുകള്‍!

പ്രതീകാത്മക ചിത്രം

മിഠായി എന്നുപറയുമ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്നവരുണ്ട്. ഒരോരുത്തര്‍ക്കും വെവ്വേറെ തരം മിഠായികളാണ് ഏറ്റവും ഇഷ്ടവും. എന്നാന്‍ രുചിയോടെ കഴിക്കുന്നവരൊന്നും ഈ മിഠായി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിക്കുന്നേയില്ല.

മിഠായികള്‍ ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദമാക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വെറുതെ കുറച്ചാളുകളല്ല കണ്ടത്. ഒന്നരക്കോടി ആളുകളാണ് വീഡിയോ കണ്ടത്. പല നിറങ്ങളില്‍ ആകര്‍ഷകമായ രീതിയില്‍ മിഠായി ഉണ്ടാക്കുന്നത് ആളുകളെ ചെറുതായൊന്നുമല്ല രസിപ്പിച്ചത് എന്ന് വ്യക്തം.

ഇരുന്ന് നന്നായി കാണാന്‍മാത്രമുള്ള രസം വീഡിയോയ്ക്കുണ്ട്. മധുരം ഉരുക്കിയെടുത്ത് പലവിധ ആകൃതിയിലാക്കുന്നതും അത് പലവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതും കാണിച്ചിരിക്കുന്നു. പലപല നിറങ്ങള്‍ മിഠായിയുടെ ഉള്ളില്‍ വരുത്തുന്നതുമെല്ലാം വൃത്തിയായി ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top