പ്രകൃതിയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച് പ്രണയഗാനങ്ങള്‍; യൂട്യൂബില്‍ ശ്രദ്ധേയമായി ‘ലവേഴ്‌സ് മെഡ്‌ലി’; വീഡിയോ

മനസിന് കുളിര്‍മയേകുന്ന മൂന്ന് പ്രണയഗാനങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചിരിക്കുകയാണ് രതീഷ് ശങ്കര്‍ എന്ന യുവഗായകന്‍. പ്രകൃതിയും പ്രണയവും ഒരേ കാന്‍വാസില്‍ ഒന്നു ചേര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് നവ്യാനുഭവമായി. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഗാനം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഇതിനകം ഒരുലക്ഷത്തിലധികം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടത്. മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന നാല് ഗാനങ്ങളാണ് ലവേഴ്‌സ് മെഡ്‌ലി എന്ന ആല്‍ബത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഒരു നറുപുഷ്പമായ് (മേഘമല്‍ഘാര്‍), നിന്‍ പ്രണയത്തിന്‍ താമരനൂലില്‍ (ഗ്രാമഫോണ്‍), കരളേ നിന്‍ കൈയുപിടിച്ചാല്‍ (ദേവദൂതന്‍) എന്നീഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.

രതീഷിന്റേതാണ് ഇത്തരത്തിലൊരു ആശയം. ആല്‍ബത്തില്‍ അഭിനിയിച്ചിരിക്കുന്നതും രതീഷ് തന്നെയാണ്. ജി ഹരികൃഷ്ണനാണ് സംവിധാനം. നവീന്‍ ദില്ലിന്റേതാണ് ഛായാഗ്രഹണം. എഡിറ്റര്‍ അഖില്‍ പ്രസാദ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനൂപ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top