ഒരുപാട് കരഞ്ഞു, ഇനി കരയില്ല; കൃത്യമായ സന്ദേശം പകര്‍ന്ന് അമൃത സുരേഷിന്റെ വീഡിയോ ഗാനം

വീഡിയോയില്‍നിന്നുള്ള ദൃശ്യങ്ങള്‍
അമൃത സുരേഷിന്റെ വീഡിയോ ഗാനം ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ജീവിതത്തിലെ ദു:ഖങ്ങളും തകര്‍ച്ചകളും വെല്ലുവിളിയായി ഏറ്റെടുത്ത് തിരികെവരാന്‍ സ്ത്രീകള്‍ക്കുള്ള ആഹ്വാനമാണ് വീഡിയോ. സന്ദേശം കൃത്യമായി ചിത്രീകരിച്ച് പ്രേക്ഷകസമക്ഷം കൊണ്ടുവരാന്‍ അമൃതയ്ക്ക് സാധിച്ചു എന്നുവേണം കരുതാന്‍.
കൊടും കാടാണ് വീഡിയോയുടെ പശ്ചാത്തലം. അവിടെ ഒറ്റപ്പെടുന്ന, ദുഖം മാത്രം അനുഭവിക്കുന്ന പെണ്‍കുട്ടി. മനസിലെ സങ്കടങ്ങളാറുവോളം അവള്കരയുകയാണ്. കണ്ണീര് വീണ് തിണര്‍ത്ത കവിളുകളും നിറഞ്ഞ മിഴികളുമായി അലയുന്നു. എന്നാല്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ച് ജീവിതത്തെ നേരിടുക എന്ന ശ്രമകരമായ ലക്ഷ്യം വിജകരമായിത്തന്നെ പെണ്‍കുട്ടി പൂര്‍ത്തിയാക്കുന്നു. കണ്ണീരും ആകുലതകളും ഒരു ദു:സ്വപ്നത്തിലെന്നവണ്ണം അവള് തട്ടിയകറ്റാന്‍ അവള്‍ക്ക് സാധിച്ചു, ഇനിയവള് കരയില്ലെന്നുറപ്പ്.
അണയാതെ എന്ന് പേരായ ഈ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. സ്വയം നിര്‍മിച്ച വീഡിയോ ഗാനത്തിന്റെ സംഗീതവും സംഗീത തന്നെയാണ്. സംവിധാനം വിപിന്‍ ദാസ്. ആര് വേണുഗോപാലാണ് ഗാനത്തിലെ മനോഹരമായ വരികള്‍ എഴുതിയത്. കുഗന് എസ് പലാനി എന്ന ക്യാമറാമാന് ഗാനത്തിന്റെ സ്പന്ദനം അറിഞ്ഞുതന്നെ ഓരോ ഫ്രെയ്മും അഭ്രപാളികളിലേക്ക് പകര്‍ത്തി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക