‘ദൈവ’ത്തിന് മുന്നില്‍ പണം ഒരു പ്രശ്‌നമല്ല; രജനീകാന്തിനെ ഒരുനോക്കു കാണാന്‍ ലക്ഷങ്ങള്‍ മുടക്കിയ ആരാധകന്‍ പറയുന്നു

രജനീകാന്തിനൊപ്പം ജയശീലനും കുടുംബവും

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ദൈവത്തെ പോലെയാണ് പല ആരാധകരും കാണുന്നത്. തിങ്കളാഴ്ച ആരാധകരെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനും അദ്ദേഹം തയ്യാറായപ്പോള്‍ അവസാനിച്ചത് ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പായിരുന്നു. എന്നാല്‍ ഇത്രയും കാലം കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ രജനീകാന്തിനെ ഒരു നോക്കു കാണാനും അദ്ദേഹത്തോടൊപ്പം അല്‍പം സമയം ചെലവഴിക്കാനും ലക്ഷങ്ങള്‍ മുടക്കിയ ഒരാരാധകനുണ്ട്, ചെന്നൈ സ്വദേശിയായ ജയശീലന്‍. രജനീകാന്തിനെ കാണാന്‍ ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ ചെലവഴിച്ചത്.

ലിംഗയുടെ ഷൂട്ടിങിനിടെ രജനീകാന്ത് ഹോങ്കോങ്ങിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ ജയശീലന്‍ അദ്ദേഹം യാത്ര ചെയ്ത അതേ വിമാനത്തില്‍ കുടുംബ സമേതം ടിക്കറ്റ് ബുക്ക് ചെയ്തു. 2014 ല്‍ ആയിരുന്നു അത്. ഒന്നരലക്ഷം രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ഹോങ്കോങില്‍ വിമാനമിറങ്ങിയ ശേഷം ജയശീലനും കുടുംബവും രജനി താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ മുറിയെടുത്തു. അവിടെ വെച്ച് പ്രിയതാരത്തെ കണ്ട സന്തോഷം ജയശിലന്‍ പങ്കുവെച്ചു.

രജനീകാന്ത് തങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണ്. ദൈവത്തിന് വേണ്ടി എത്ര പണം ചെലവഴിക്കേണ്ടി വന്നാലും അത് തനിക്കൊരു പ്രശ്‌നമല്ല. അദ്ദേഹം ശ്വസിക്കുന്ന വായു അല്‍പ നേരം ശ്വസിക്കാന്‍ കഴിയുന്നതിലും വലിയ ഭാഗ്യം മറ്റൊന്നുമില്ലെന്നും ജയശീലന്‍ പറയുന്നു.

അദ്ദേഹം വളരെ വിനയമുള്ള മനുഷ്യനാണ്. സീറ്റിലിരുന്ന ശേഷം രജനി സാര്‍ തന്റെ ഒന്‍പത് വയസുള്ള മകളോട് അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഏത് സൂപ്പര്‍ സ്റ്റാറാണ് ഇങ്ങനെ ചെയ്യുക?. ഇരുപത് മിനിട്ടോളം അദ്ദേഹം തങ്ങളോട് സംസാരിച്ചു. തന്റെ ഭാര്യ അവരുടെ സണ്‍ഗ്ലസ് രജനീസാറിന് നല്‍കി സിനിമയില്‍ ചെയ്യുന്നത് പോലെ ചെയ്യുമോ എന്ന് ചോദിച്ചു. യാതൊരു മടിയും കൂടാതെ അദ്ദേഹം അത് ചെയ്തു കാണിച്ചു. അതിന് ശേഷം ആ സണ്‍ഗ്ലാസ് ആരെങ്കിലും എടുക്കാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും ജയശീലന്‍ പറയുന്നു. രജനീകാന്തിന്റെ ഏത് ചിത്രമിറങ്ങിയാലും അത് ബുക്ക് ചെയ്ത് ആദ്യ ദിവസം തന്നെ കാണാന്‍ ശ്രമിക്കാറുണ്ടെന്നും ജയശീലന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top