ജിഎസ്എല്‍വി മാര്‍ക്ക് 3 അടുത്തമാസം വിക്ഷേപിക്കും; നാല് ടണ്‍ വരെ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിക്കാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ

പ്രതീകാത്മക ചിത്രം

മറ്റൊരു നേട്ടത്തിന് തൊട്ടടുത്ത് ഐഎസ്ആര്‍ഒ.കുറച്ചുകാലം മുമ്പ് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ചത് ബഹിരാകാശ മേഖലയില്‍ മുന്നേറ്റം പ്രകടിപ്പിക്കുന്ന രാജ്യങ്ങളെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. ഉപഗ്രഹങ്ങളെല്ലാം ഒന്നിനുപിന്നാലെ ഒന്ന് എന്ന രീതിയില്‍ വേര്‍പെടുന്നതുപോലെ ഒരുക്കാന്‍ ചെറിയ സാങ്കേതിക മുന്നേറ്റം മാത്രം പോര. പിന്നീട് ദക്ഷിണേഷ്യന്‍ ഉപഗ്രഹം.

എന്നാല്‍ കൂടുതല്‍ മുന്നേറ്റത്തിലേക്ക് ഐഎസ്ആര്‍ഒ അതിവേഗം കുതിക്കുകയാണ്. മൊത്തം രണ്ടേകാല്‍ ടണ്ണോളം ഒറ്റയടിക്ക് ബഹികാകാശത്ത് എത്തിക്കാനുള്ള ശേഷിയേ ഐഎസ്ആര്‍ഒ നേടിയിരുന്നുള്ളൂ. എന്നാല്‍ ഒരുമിച്ച് നാല് ടണ്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള കുതിപ്പിനരികെയാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍. അടുത്തമാസം നാല് ടണ്‍ ഭാരത്തോടടുത്തുള്ള ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ റോക്കറ്റ് കുതിക്കും. ജിഎസ്എല്‍വി എംകെ 3 ഡി1 വഴിയാണ് ഇത്രയും ഭാരമുളള ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് എത്തിക്കുക.

ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിലൂടെ വന്‍ വരുമാനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ജൂണ്‍ രണ്ടാം വാരം വിക്ഷേപിക്കാമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top