നാളത്തെ ഊര്‍ജ്ജം ‘കാളശക്തി’; വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കിടിലന്‍’ പദ്ധതിയുമായി ബാബാ രാംദേവ്; കാളകളുടെ കാര്യവും ഏറ്റെടുക്കാനൊരുങ്ങി പതഞ്ജലി

ബാബാ രാംദേവ്

വൈദ്യുതി ക്ഷാമം രൂക്ഷമാകുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ പുതുപുത്തന്‍ ആശയങ്ങളുമായി പതഞ്ജലിയുടെ രക്ഷകര്‍ത്താവായ ബാബാ രാംദേവ് എത്തുന്നു. കാളശക്തിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പതഞ്ജലിയുടെ പുതിയ നീക്കം. പതഞ്ജലിയുടെ പ്രധാന ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

“ഇപ്പോള്‍ കാളകളെ പൊതുവെ അറുക്കാനാണ് ഉപയോഗിക്കുന്നത്. നമ്മള്‍ അവയുടെ മൂല്യം തിരിച്ചറിയണം. അവയെ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. നമുക്ക് പഴമയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു” ബാലകൃഷ്ണ പറഞ്ഞു.

പദ്ധതിക്കുവേണ്ട പരീക്ഷണനിരീക്ഷണങ്ങള്‍ പതഞ്ജലി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു പ്രമുഖ വാഹന നിര്‍മാതാവും ഒരു തുര്‍ക്കി കമ്പനിയും പുതിയ കണ്ടെത്തല്‍ വ്യാപകമാക്കാനുള്ള പ്രവര്‍ത്തികളില്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറയുന്നു. കാളശക്തി കൂടുതല്‍ വ്യാപിപ്പിക്കാനാവശ്യമായ ശക്തി പതഞ്ജലിക്കുണ്ടെന്ന് പതഞ്ജലിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top