ബിജെപി-ആര്‍എസ്എസ് പരിപാടികള്‍ക്കുമാത്രം പര്‍ദ്ദ ധരിക്കുന്ന ആ ‘കുമ്പിടി’ ആരാണ്?
മുത്തലാഖിനെതിരായ ഹനുമാന് പൂജ, പശുസംരക്ഷണത്തിനുള്ള കണ്വെന്ഷന്, ബി.ജെ.പിയുടെ വിജയാഹ്ലാദപ്രകടനം, യോഗി ആദിഥ്യനാഥിന്റെ വിജയാഘോഷം തുടങ്ങിയ ബിജെപിയുടെ ചടങ്ങുകളിലെല്ലാം പര്‍ദ്ദ ധരിച്ചെത്തുന്ന ‘കുമ്പിടിയിലേക്ക്’ ശ്രദ്ധതിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബിജെപി-ആര്‍എസ്എസ് പരിപാടികളിലെല്ലാം പര്‍ദ്ദയും ശിരോവസ്ത്രവും ധരിച്ച് എത്തി ചടങ്ങളുകളില്‍ സജീവമാകുന്നതിനിടെയൊണ് എല്ലാ ചിത്രങ്ങളിലും തലകാണിക്കുന്ന ഈ സ്ത്രീയെ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒന്നില്‍ കണ്ടാല്‍ മറ്റൊരുചിത്രത്തില്‍ ഉണ്ടാവില്ല എന്നൊന്നും വിചാരിക്കേണ്ട, എല്ലാ ചിത്രത്തിലും ‘കുമ്പിടിയുണ്ട്’.
എന്നാല്‍ ഇവരുടെ സാന്നിദ്ധ്യം സംശയത്തോടെയാണ് സോഷ്യല്‍ മീഡിയ വീക്ഷിക്കുന്നത്. മുസ്ലിങ്ങള്‍ ബിജിപി-ആര്‍എസ്എസുമായി അടുത്തുവെന്ന് കാണിക്കാനുള്ള ബിജെപി നാടകമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലെ ഒരു ഗ്രൂപ്പിലാണ് ബിജെപി പരിപാടികളില്‍ ഈ യുവതി പങ്കെടുക്കുന്ന നിരവധി ചിത്രങ്ങള്‍ എടുത്തുകാണിച്ച് ‘കുമ്പിടി’ എന്ന് വിശേഷിപ്പിച്ചത്.
എന്നാല്‍ കാര്യം എന്താണെന്നുവച്ചാല്‍ ബിജെപി പരിപാടികളില്‍ യുവതി പങ്കെടുക്കുമ്പോള്‍ യുവതി പര്‍ദ്ദയിട്ടിട്ടുണ്ട് എന്നതാണ്. അവരുടെ ഫെയ്സ്ബുക്കിലെ ചിത്രങ്ങളില്‍ പര്‍ദ്ദ ഇല്ലതാനും. അപ്പോള്‍ അജണ്ട എന്താണെന്ന് വ്യക്തമാണെന്നാണ് അഭിപ്രായങ്ങളുയരുന്നത്. ബിജെപി പരിപാടികള്‍ ഇവരെ പങ്കെടുപ്പിച്ച് ഇവരുടെ ചിത്രവും ഉള്‍പ്പെടെയുള്ള ചിത്രങ്ങളേ മാധ്യമങ്ങള്‍ക്ക് കൊടുക്കാറുള്ളൂ.
നസ്നീന് അന്‍സാരി എന്നാണ് ഇവരുടെ പേര്. വാരണാസിയിലെ ആര്‍എസ്എസിന്റെ മുസ്ലിം മഹിള ഫൌണ്ടേഷന് എന്ന സംഘടനയുടെ പ്രസിഡന്റാണ് ഈ യുവതിയെന്നതാണ് അണ്‍ഒഫിഷ്യല്‍ സുബ്രഹ്മണ്യന് സ്വാമി എന്ന പേജ് നല്കുന്ന വിവരം. വാരണാസിയിലെ ആര്‍എസ്എസ് പ്രാചാരക് ആയ ഇന്ദ്രേഷ് കുമാറിന്റെ അടുത്ത സുഹൃത്തായ യുവതി, മറ്റ് ആര്‍എസ്എസ് സംഘടനകളിലും വ്യക്തമായ സ്ഥാനമുണ്ടെന്ന് പേജിലെ പോസ്റ്റില്‍ പറയുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക