വീണ്ടും അതിശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍

പ്രതീകാത്മക ചിത്രം

ലണ്ടന്‍:  150 ഓളം രാജ്യങ്ങളെ പിടിച്ചുലച്ച സൈബര്‍ ആക്രമണത്തിന്റെ ആഘാതം വിട്ടുമാറുംമുമ്പേ വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. യൂ​റോ​പ്പി​ലെ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി ​യൂ​റോ​പോ​ളാണ് മു​​ന്ന​റി​യി​പ്പ്​ ന​ൽ​കിയത്. അ​വ​ധി ക​ഴി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്​​ച പു​തി​യ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശ​ക്​​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് മുന്നറിയിപ്പ്.

വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്ന്  ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ റിസര്‍ച്ചര്‍ മല്‍വേര്‍ ടെകും അഭിപ്രായപ്പെട്ടിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനാണ് ആക്രമണത്തിന് വിനിയോഗിച്ചത്. എന്നാല്‍  തുടര്‍ ആക്രമണം ഇതിലും പുതിയ വേര്‍ഷനുകള്‍ ഉപയോഗിച്ചായിരിക്കുമെന്നും  സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വൈറസുകള്‍ മൈക്രോസോഫ്റ്റ്, വിന്‍ഡോസ് സിസ്റ്റങ്ങളെയാണ് കൂടുതല്‍ തകരാറിലാക്കുക എന്നും ഇവര്‍ പറയുന്നു.

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ബ്രിട്ടനും അമേരിക്കയും റഷ്യയുമടക്കം 150 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണത്തില്‍ താറുമാറായത്.   ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തെയും ആക്രമണം പ്രതികൂലമായി ബാധിച്ചു.

സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലെ 1,25,000 കമ്പ്യൂട്ടറുകള്‍ ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷംപേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് യൂറോപ്യന്‍ യൂണിയന്റെ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ ഡയറക്ടര്‍ റോബ് വെയിന്‍റൈറ്റ് പറഞ്ഞു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും ബിസിനസ്, കോര്‍പറേറ്റ് കമ്പനികളാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ സാങ്കേതികസഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സുരക്ഷാവിഭാഗം അറിയിച്ചു.

‘വാ​ണാ​ക്രൈ’ എന്ന വൈറസ്​ ബാ​ധി​ച്ച ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ദൗ​ത്യം യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.  ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഉണ്ടായത്. 300 ഡോളര്‍(19000 രൂപ) മുതല്‍ 600 ഡോളര്‍ (38000) വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴി പണം കൈമാറ്റം ചെയ്യാനാണ് ഇവരുടെ നിര്‍ദ്ദേശം. ആക്രമണ ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അമേരിക്കയുടെ സുരക്ഷ ഏജന്‍സിയായ എന്‍ എസ്എയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ആരോപിക്കുന്നത്‌.

 രാജ്യസുരക്ഷ അടക്കമുള്ള തന്ത്രപ്രധാന രഹസ്യങ്ങള്‍ കംപ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ സൂക്ഷിക്കുന്നതിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റും ലീഗല്‍ ഓഫീസറുമായ ബ്രോഡ് സ്മിത്ത് വിമര്‍ശിച്ചു. ലോകത്തെ സര്‍ക്കാരുകള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. മൈക്രോസോഫ്റ്റ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ വിന്‍ഡോസ് അപ്ഡേഷന്‍ ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഇത് ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്നും ബ്രാഡ് സ്മിത്ത് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top