3,999 രൂപയ്ക്ക് 4ജിയും നാലരയിഞ്ച് ഡിസ്‌പ്ലേയും സെല്‍ഫി ഫ്ളാഷും 1ജിബി റാമുമുള്ള ഫോണ്‍ വീണ്ടും ഫ്ളിപ്കാര്‍ട്ടിലെത്തിച്ച് സാന്‍സുയി

സാന്‍സുയി ഹൊറൈസണ്‍ 1

സാന്‍സുയി എന്ന പേര് നമുക്ക് സുപരിചിതമായത് ടെലിവിഷനിലൂടെയാണ്. എന്നാല്‍ പിന്നീട് പല ഉത്പ്പന്നങ്ങളും സാന്‍സുയിയുടേതായി വന്നുകഴിഞ്ഞു. കുറച്ചുകാലം മുമ്പ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്കും സാന്‍സുയി പ്രവേശിച്ചു. ഇപ്പോള്‍ ഒരു പുത്തന്‍ മോഡല്‍ സാന്‍സുയി അവതരിപ്പിച്ചു. ഒപ്പം പഴയ മോഡലിന്റെ പുതിയ സ്റ്റോക്കും സാന്‍സുയി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ എത്തിച്ചിരിക്കുന്നു.

ഹൊറൈസണ്‍ 2 എന്ന മോഡലാണ് സാന്‍സുയി പുതുതായി അവതരിപ്പിച്ച മോഡല്‍. ഇതിന് 2 ജിബി റാമും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. 1.25 GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസ്സറും ഫോണിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 16 ജിബി ആന്തരിക സംഭരണ ശേഷിയുണ്ട്. 4,999 രൂപ എന്ന മിതമായ വിലയ്ക്കാണ് സാന്‍സുയി ഹൊറൈസണ്‍ 2 വില്‍ക്കാനുദ്ദേശിക്കുന്നത്. ഉടന്‍ ഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.

എന്നാല്‍ കുറച്ചുനാള്‍ മുമ്പ് 1 ജിബി റാമും 4.5 ഇഞ്ച് ഡിസ്‌പ്ലേയും മുന്‍ ക്യാമറയ്ക്കും പിന്‍ ക്യാമറയ്ക്കും ഫ്ളാഷും 4ജി സൗകര്യവുമുള്ള ഫോണ്‍ ഹൊറൈസണ്‍ 1 എന്ന പേരില്‍ സാന്‍സുയി ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെത്തിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് 4ജി വിപ്ലവം തന്നെയുണ്ടായപ്പോള്‍ ഫോണ്‍ സ്‌റ്റോക്ക് തീര്‍ന്നിരുന്നു. ഹൊറൈസണ്‍ 1 വീണ്ടും സ്‌റ്റോക്കിലെത്തിച്ചിരിക്കുകയാണിപ്പോള്‍ സാന്‍സുയി.

വെറും 3,999 രൂപമാത്രമേ ഹൊറൈസണ്‍ 1ന് ഉള്ളൂ. 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 3.2 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമുള്ള ഫോണ്‍ സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി മുന്‍ ക്യാമറയ്ക്ക് ഫ്ളാഷും നല്‍കുന്നുണ്ട്. 8 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന്റെ മെമ്മറി 63 ജിബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം. 1.3 GHz സ്പീഡ് നല്‍കുന്ന ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ ഫോണിനെ ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണാക്കുന്നു.

പാനിക് ബട്ടനാണ് ഫോണിലെ ഏറ്റവും മികച്ച ഫീച്ചര്‍. ഒരേയൊരു വിരലമര്‍ത്തിലൂടെ ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ സ്ഥലം പങ്കുവയ്ക്കല്‍ അധവാ ലൊക്കേഷന്‍ ഷെയറിംഗ് ആണ് പാനിക് ബട്ടണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് അപകടത്തില്‍പെട്ടാലും പാനിക് ബട്ടണിലൂടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കൃത്യമായ വഴിയിലൂടെ ജിപിഎസ് ഉപയോഗിച്ച് ഫോണിന്റെ ഉടമയുടെ അടുത്തെത്തിക്കാന്‍ പാനിക് ബട്ടണ്‍ സൗകര്യത്തിന് കഴിയും. കറുപ്പും വെളുപ്പും വേരിയന്റുകളാണുള്ളത്. 3,999 രൂപയ്ക്കുതന്നെ ഫോണ്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും.

ഫോണിന്റെ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top