മുംബൈയില്‍ നിന്നും രജനികാന്തിന് ഭീഷണി

രജനികാന്ത് (ഫയല്‍ ചിത്രം)

ചെന്നൈ: നടന്‍ രജനികാന്തിന് മുംബൈയില്‍ നിന്നും ഭീഷണി. മുബൈ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയില്‍ രജനികാന്ത് അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതന് പിന്നാലെയാണ് ഭീഷണി. ഹാജി മസ്താന്റെ ദത്തുപുത്രനായ സുന്ദര്‍ ശേഖറാണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

തന്റെ പിതാവിനെ കള്ളക്കടത്തുകാരനോ അധോലോക നായകനായോ ആയി ചിത്രീകരിക്കരുതെന്നാണ് സുന്ദര്‍ ശേഖറിന്റെ ആവശ്യം. അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തിനെതിരെ ഒരു കേസു പോലും നിലനില്‍ക്കുന്നില്ല. പിതാവിനെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചാല്‍ കടുത്ത ഭവിഷ്യത്ത് അനുഭവിക്കേണ്ടതായി വരുമെന്നും സുന്ദര്‍ ശേഖര്‍ ഭീഷണി മുഴക്കുന്നു. ഹാജി മസ്താനെ കുറിച്ച് അറിയാന്‍ രജനികാന്ത് തന്നോട് പോണില്‍ സംസാരിക്കുന്നത് നല്ലതായിരിക്കുമെന്നും സുന്ദര്‍ പറയുന്നു.

ഭാരതീയ ന്യൂനപക്ഷ സുരക്ഷാ സംഘ് എന്ന സംഘടനയുടെ ചെയര്‍മാനാണ് സുലൈമാന്‍ മിര്‍സ എന്ന് ഹാജി മസ്താന്‍ വിളിച്ചിരുന്ന സുന്ദര്‍ ശേഖര്‍. ഭാരതീയ ന്യൂനപക്ഷ സുരക്ഷാ സംഘിന്റെ ലെറ്റര്‍പാഡിലാണ് സുന്ദര്‍ ശേഖര്‍ രജനീകാന്തിന് കത്തയച്ചിരിക്കുന്നത്.

തമിഴ്‌നാട് സ്വദേശിയായിരുന്നു ഹാജി മസ്താന്‍. പിന്നീട് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് ചേക്കേറുകയായിരുന്നു. ഏറെ നാള്‍ പിതാവിന്റെ കൂടെ സൈക്കിള്‍ റിപ്പയറിങ് ജോലി ചെയ്തു. ഒരു അറബിയാണ് അദ്ദേഹത്തെ കള്ളക്കടത്തനിന്റെ ലോകത്തേക്ക് എത്തിച്ചത്. അവിടെ നിന്നും സ്വന്തമായി ഒരു സാമ്പ്രാജ്യം തന്നെ കെട്ടിപ്പടുക്കുന്ന നിലയിലേക്ക് ഹാജി മസ്താന്‍ വളര്‍ന്നു. ബോളിവുഡ് നടന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം പാവപ്പെട്ടവരേയും സഹായിച്ചിരുന്നു.

കപാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രം അധോലോകത്തേയും ഹാജി മസ്താനേയും ആസ്പദമാക്കിയുള്ളതാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top