ലോകം വിറച്ചു:100 ഓളം രാജ്യങ്ങളെ സൈബര്‍ ആക്രമണത്തില്‍ കീഴ്‌പ്പെടുത്തി ഹാക്കര്‍മാര്‍

പ്രതീകാത്മ ചിത്രം

ലണ്ടന്‍: ബ്രിട്ടനിലെ ആശുപത്രി ശൃംഖലയും റഷ്യന്‍ ആഭ്യന്തര മന്ത്രാലയമടക്കം 100 ഓളം രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ തടഞ്ഞു വെച്ച ഹാക്കര്‍മാര്‍ വിവരങ്ങള്‍ തിരിച്ചു വേണമെങ്കില്‍ പണം വേണമെന്നാണ് ആവശ്യപ്പെട്ടു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.

ബ്രിട്ടന്‍,റഷ്യ എന്നിവയെ കൂടാതെ അമേരിക്ക, ചൈന എന്നീ വന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ കമ്പ്യൂട്ടര്‍  ആക്രമണത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. 300 ഡോളര്‍(19000 രൂപ) മുതല്‍ 600 ഡോളര്‍ (38000) വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. അതേ സമയം അമേരിക്കയുടെ സുരക്ഷ ഏജന്‍സിയായ എന്‍ എസ്എയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ആരോപിക്കുന്നത്‌.

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴി പണം കൈമാറ്റം ചെയ്യാനാണ് ഇവരുടെ നിര്‍ദ്ദേശം. അതിനാല്‍ തന്നെ ഇവരെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണ ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാണാക്രൈ എന്ന കമ്പ്യൂട്ടര്‍ വേമുപയോഗച്ചാണ് ഹാക്കര്‍മാര്‍ അനതികൃതമായി ഔദ്യോഗീക സൈറ്റുകളില്‍ പ്രവേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഷിപ്പിങ്ങ് കമ്പനിയായ ഫെഡക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിരുന്നു. അര്‍ജന്റെീന, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ വാര്‍ത്തവിനിമയ സംവിധാനങ്ങളെയും സൈബര്‍ ആക്രമണം ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top