ജസ്റ്റിന്‍ ബീബറിനെ ഇന്ത്യ പുകച്ച് പുറത്ത് ചാടിച്ചു: പരിപാടി കഴിഞ്ഞയുടന്‍ തന്നെ ബീബര്‍ ഇന്ത്യവിട്ടത് വിചിത്രമായ കാരണം കൊണ്ട്

ജസ്റ്റിന്‍ ബീബര്‍

പുലി പോലെ വന്നത് എലി പോലെ പോയി എന്ന പഴമൊഴിയാണ് ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പറയാന്‍ കഴിയുക. കോടികള്‍ വിലവരുന്ന ഡിമാന്റെുകളുമായി പര്‍പ്പസ് ടൂറിനെത്തിയ ബീബര്‍ സംഗീത പരിപാടിക്ക് ശേഷം നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ സന്ദര്‍ശനവും നടത്തിയില്ല, ബോളിവുഡ് താരങ്ങളള്‍ക്കൊപ്പം പാര്‍ട്ടിയിലും പങ്കെടുത്തില്ല. പ്രോഗ്രാം കഴിഞ്ഞയുടന്‍ പോപ്പ് താരം രാജ്യം വിട്ടു. പരിപാടിയ്ക്കു ലഭിച്ച ശരാശരി പ്രതികരണമോ, ലിപ് സിങ്കിങ്ങ് കൊളുത്തിവിട്ട വിവാദങ്ങളോ അല്ല കാരണം. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ ബീബറിനെ പുകച്ച് പുറത്ത് ചാടിച്ചു. ചൂട് സഹിക്കാന്‍ കഴിയാതെയാണ് താരം തന്റെ പദ്ധതികളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പറന്നത്.

justin-bieber-leaves-india

ചൂട് സഹിക്കവയ്യാതെ ഷര്‍ട്ടൂരി പിടിച്ച് നില്‍ക്കുന്ന ബീബര്‍

ചൂടു സഹിക്കാനാവാത്ത ബീബര്‍ ഷര്‍ട്ടൂരി പിടിച്ചാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പര്‍പ്പസ് ടൂര്‍ എന്ന പരിപാടിയ്ക്കിടയിലും ചൂട് വില്ലനായി എത്തിയിരുന്നു എന്നാണ് ബീബറിന്റെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. കൈകള്‍ വിയര്‍ത്തതിനാല്‍ ഗിറ്റാറിന്റെ ശ്രുതി പലയിടങ്ങളിലും തെറ്റി പോയെന്നും അവര്‍ അറിയിച്ചു.

മുംബൈയിലെ ആഢംബര ഹോട്ടലില്‍ മൂന്ന് നിലകള്‍ നവീകരിച്ച് വീടിന് സമാനമാക്കിയാണ് ബീബര്‍ താമസിക്കാന്‍ തയ്യാറായത്. സഞ്ചരിക്കാനായി റോള്‍സ് റോയ്‌സ് കാറും തന്റെ സംഘത്തിലുള്ളവര്‍ക്ക് പത്തോളം ആഢംബര സെഡാന്‍ കാറുകളുമായിരുന്നു ആവശ്യം.ബീബറിന്റെ കടുത്ത ആരാധകരായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ പരിപാടിയെ വാനോളം പുകഴ്ത്തിയപ്പോള്‍, സോനാലി ബാന്ദ്രെ, ബിപാഷ ബസു പോലുള്ള ബോളിവുഡ് താരങ്ങളില്‍ പലരും പകുതിക്ക് ഇറങ്ങി പോരുകയാണുണ്ടായത്.

മൈക്കിള്‍ ജാക്‌സണിന്റേത് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത പരിപാടിയായരുന്നു ബീബറിന്റേതെങ്കിലും സമ്മിശ്ര പ്രതികരണം മാത്രമാണ് പരിപാടിക്ക് ലഭിച്ചത്. വൈറ്റ് ഫോക്‌സ് കമ്പനി സംഘടിപ്പിച്ച പരിപാടിയില്‍ കനത്ത സുരക്ഷയായിരുന്നു ബീബറിന് നല്‍കിയിരുന്നത്. ബീബറിന് പിന്നാലെ ഇന്ത്യയിലെത്താന്‍ ഇരിക്കുന്ന എഡ് ഷീറന്‍ എന്ന പോപ് താരം ഇനിയെന്തെല്ലാം ഡിമാന്റെുകളുയര്‍ത്തും എന്ന് നോക്കിയിരിക്കുകയാണ് സംഗീത പ്രേമികള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top