എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ്: ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു

മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് എസ്ബിഐ പിന്‍വലിക്കുമെന്ന് സൂചന. വന്‍വിവാദമായിതിനെ തുടര്‍ന്നാണ് ഉത്തരവി പിന്‍വലിക്കാന്‍ എസ്ബിഐ തയ്യാറാകുന്നത്. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് എസ്ബിഐ അറിയിച്ചു.

ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് ബാങ്കിന്റെ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നെന്ന് എസ്ബിഐ വിശദീകരിച്ചു.

ജൂണ്‍ ഒന്നുമുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കുന്നെന്നും ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നും കാട്ടിയാണ് എസ്ബിഐ ഉത്തരവ് ഇറക്കിയത്. ഓരോ ഇടപാടുകള്‍ക്കും 25 രൂപ വീതം ഈടാക്കുമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. പുതിയ തീരുമാനം നടപ്പാകുന്നതോടെ എടിഎമ്മില്‍ സൗജന്യമായി പണം പിന്‍വലിക്കാവുന്ന ഇടപാടുകള്‍ ഇല്ലാതാകും. പണം പിന്‍വലിക്കാന്‍ എടിഎമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് കനത്ത ആഘാതമാവുന്നതാണ് ഈ തീരുമാനം. പണം കിട്ടിയില്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് സൂചന.

എസ്ബിഐയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

എടിഎം ഇടപാടുകള്‍ക്ക് പുറമെ മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും ചാര്‍ജ് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 20 നോട്ടുകളോ അല്ലെങ്കില്‍ 5,000 രൂപ മൂല്യമുള്ള നോട്ടുകള്‍ മാത്രമേ സൗജന്യമായി മാറ്റിയെടുക്കാന്‍സാധിക്കൂ. 20 ന് മുകളില്‍ ഓരോ നോട്ടിനും രണ്ട് രൂപ വീതവും 5,000 ന് മുകളില്‍ ഓരോ നോട്ടിനും രണ്ട് രൂപ വീതമോ അല്ലെങ്കില്‍ ഓരോ ആയിരത്തിനും അഞ്ച് രൂപ വീതമോ ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top