നൂറുകണക്കിന് യാത്രക്കാരുമായി പാക് വിമാനം; ബിസിനസ് ക്ലാസില്‍ കൂര്‍ക്കംവലിച്ചുറങ്ങി ഒരേയൊരു പ്രധാന പൈലറ്റ്

യാത്രക്കാര്‍ പകര്‍ത്തി പുറത്തുവിട്ട ചിത്രം

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങി പൈലറ്റ്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലാണ് സംഭവം നടന്നത്. പരിഭ്രാന്തിയിലാഴ്ത്തിയ യാത്രക്കാര്‍ പൈലറ്റിന്റെ ചിത്രമെടുത്തതോടെ മാധ്യമങ്ങള്‍ വാര്‍ത്ത ലോക ശ്രദ്ധയില്‍ കൊണ്ടുവന്നു.

അമീര്‍ അക്തര്‍ ഹാഷ്മി എന്ന പ്രധാന പൈലറ്റാണ് ഇങ്ങനെ ഒരു പ്രവര്‍ത്തിയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചത്. ട്രെയിനി പൈലറ്റുമാരുടെ പരിശീകനും ഇദ്ദേഹമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു ട്രെയിനി പൈലറ്റ് മാത്രമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും ഉണ്ടാകരുതാത്ത ഗുരുതരമായ അച്ചടക്ക ലംഘനമാണ് പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

യാത്രക്കാരാണ് ആദ്യം ഇയാള്‍ ബിസിസ് ക്ലാസിലെ സീറ്റില്‍ വന്നത് ശ്രദ്ധിച്ചത്. പിന്നീട് ഇയാള്‍ മൂടിപ്പുതച്ചുകിടന്നുറങ്ങി. ഇത് കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ ഫോട്ടോകള്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ മാധ്യമങ്ങള്‍ സംഭവമറിയുകയും പൈലറ്റ് നിമിഷ നേരത്തിനുള്ളില്‍ കുപ്രസിദ്ധനാവുകയും ചെയ്തു.

ചിത്രം പകര്‍ത്തിയ ഒരാള്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കുകയും അവര്‍ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. ഇയാള്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായതിനാല്‍ ആദ്യം നടപടിയെടുക്കാന്‍ മടിച്ചെങ്കിലും പിന്നീട് കര്‍ക്കശമായ നിലപാട് സ്വീകരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top