ധ്രുവങ്ങള്‍ പതിനാറിന്റെ സംവിധായകന്‍ കാര്‍ത്തിക്ക് നരേന്റെ രണ്ടാമത് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഇന്ദ്രജിത്ത്

കാര്‍ത്തിക്ക് നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍

‘ധ്രുവങ്ങള്‍  പതിനാറ്’ സംവിധാനം ചെയ്ത കാര്‍ത്തിക്ക് നരേന്റെ രണ്ടാമത്തെ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. “നാരഗാസുരന്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ഒണ്‍ഡ്രാഗാ എന്റെര്‍ടെയ്ന്‍മന്റാണ് നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം അരവിന്ദ് സ്വാമിയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കും. ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ധ്രുവങ്ങള്‍  പതിനാറെന്ന ചിത്രം കാര്‍ത്തിക്ക് നരേന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രം റഹ്മാന്റെ തിരിച്ചുവരവായിട്ടാണ് കണക്കാക്കുന്നത്.

21ാം വയസില്‍ ഇത്രയും പക്വതയേറിയ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്ത കാര്‍ത്തിക്ക് നരേനെ മണിരത്‌നം അടക്കമുള്ള സംവിധായകര്‍ അഭിനന്ദിച്ചിരുന്നു. ചിത്രം നിര്‍മ്മിക്കാന്‍ തിരക്കഥയുമായി അനേകം നിര്‍മ്മാതാക്കളെ സമീപിച്ചിട്ടും ഫലം കാണാത്തതിനാല്‍ സ്വന്തം അച്ഛന്‍ തന്നെയായിരുന്നു ധ്രുവങ്ങള്‍  പതിനാറ് നിര്‍മ്മിച്ചത്. കാര്‍ത്തിക്ക് നരേന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഇന്ദ്രജിത്ത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലക്ഷ്യം, പൃഥ്വിരാജിനോടൊപ്പമുള്ള  ടിയാന്‍ എന്നീ ഇന്ദ്രജിത്ത് ചിത്രങ്ങളാണ് റിലീസിനൊരുങ്ങി നില്‍ക്കുന്നത്. മലയാളത്തില്‍ നിന്നും നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവീനോ തോമസ് എന്നി താരങ്ങള്‍ തമിഴില്‍ ഭാഗ്യപരീക്ഷണം നടത്തുന്നതിന് പിന്നാലെയാണ് നരഗാസുരനായി ഇന്ദ്രജിത്ത് ഒരുങ്ങുന്നത്.

ഇന്ദ്രജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Proud to formally announce that I'll be playing a pivotal role in Karthick Naren's next after #D16! The movie titled…

Posted by Indrajith Sukumaran on Wednesday, May 3, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top