സംസ്ഥാനത്ത് മലേറിയ പടരുന്നു; കാലാവസ്ഥ വ്യതിയാനം അസുഖ ബാധിതരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മലേറിയ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റമാണ് അസുഖബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം.ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമാണ് രോഗം പടര്‍ന്ന് പിടിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

മാലിന്യ നിര്‍മാര്‍ജനത്തിലെ അപാകതയും സ്വയം ചികിത്സ നടത്തുതുമാണ് അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം. തീരദേശങ്ങളിലും മലയോര മേഖലകളിലുമാണ് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് കൂടുതല്‍ പേര്‍ ചികിത്സ തേടുന്നത്. 2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശേധിച്ചാല്‍ മലേറിയ ബാധിതരുടെ എണ്ണത്തില്‍ വന്‍കുറവാണ് കണുന്നത്. എന്നാല്‍ ഇത്തവണ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ അസുഖബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ്സ് റിപ്പോര്‍ട്ട് ചെയ്തത് 21 എണ്ണം,രണ്ടാം സ്ഥാനത്ത് എറണാകുളമാണ് 20 കേസ്സുകള്‍,തലസ്ഥാന നഗരിയായ തിരുവന്തപുരത്ത് 13 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു.

അതെ സമയം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് വയനാട്ടിലാണ്. എന്നാല്‍ രോഗബാധിതര്‍ അധികം ഉള്ളത് ഇതര സംസ്ഥാന തൊഴിലാളികളിലാണ്.നാട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് രോഗബാധ കണ്ടു വരുന്നത എന്നാണ് കണ്ടെത്തല്‍. വേണ്ടരീതിയില്‍ പ്രതിരോധ കുത്തിവെപ്പുകളില്ലാത്തതും രോഗം പിടിപെടുന്ന ആദ്യഘട്ടത്തില്‍ ചികിത്സകള്‍ ലഭിക്കാത്തതുമാണ് രോഗം വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിഗമനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top