ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് ഗോഡ്ഫാദര്‍ ടീം ഒത്തുചേര്‍ന്നു

ഗോഡ്ഫാദറിന്റെ പോസ്റ്റര്‍

ഫ്രാന്‍സിസ് കപ്പോളയുടെ 1972ല്‍ പുറത്തുവന്ന ഗോഡ്ഫാദര്‍ എന്ന ചിത്രം ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു. ഇത്രത്തോളം പഠിക്കപ്പെടുകയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത സിനിമകള്‍ ചരിത്രത്തില്‍തന്നെ കുറവ്. ഇപ്പോള്‍ ഗോഡ്ഫാദറിനായി പ്രവര്‍ത്തിച്ചവര്‍ ഒത്തുകൂടിയത് സിനിമാ പ്രേമികളെത്തന്നെ ആഹ്ലാദിപ്പിക്കുകയാണ്.

ചിത്രത്തിലെ അഭിനേതാക്കളായ അല്‍ പാചിനോ, റോബര്‍ട് ഡി നിറോ എന്നിവരെല്ലാം ന്യൂയോര്‍ക്കില്‍ ഒത്തുചേര്‍ന്നു. റേഡിയോ മ്യൂസിക് ഹാളില്‍ ഡി നീറോയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ട്രിബെക ചലച്ചിത്രമേളയില്‍ ഗോഡ് ഫാദര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കേന്ദ്ര കഥാപാത്രമായ ഡോണ്‍ കോര്‍ലിയോണിനെ അനശ്വരനാക്കിയ വിഖ്യാത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോ, ഫ്രെഡോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍ കാസല്‍, ഛായാഗ്രഹണകന്‍ ഗോര്‍ഡന്‍ വില്ലിസ് തുടങ്ങിയവര്‍ ജീവിച്ചിരിപ്പില്ല. ഇവരുടെയെല്ലാം ഓര്‍മ്മകള്‍ ഒത്തുകൂടിയവര്‍ പങ്ക് വച്ചു. റോബര്‍ട്ട് ഡുവാള്‍, ജയിംസ് കാന്‍, ടാലിയ ഷയര്‍, ഡയാന്‍ കീറ്റണ്‍ തുടങ്ങിയവരെല്ലാം ഒത്തുചേരലിന് എത്തി.

മാരിയോ പുസോയുടെ നോവല്‍ വായിച്ചപ്പോള്‍ ആദ്യം വിരസമായി തോന്നിയെന്ന് കപ്പോള വെളിപ്പെടുത്തി. അതുപോലെ നിര്‍മാതാക്കളുമായി വഴക്കിട്ടാണ് അല്‍ പാചിനോയെ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒത്തുകൂടിയവരെല്ലാം ഇത്തരത്തില്‍ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top