റൗഡി റിച്ചിയെത്തി മക്കളേ..മാസ് ലുക്കില്‍ നിവിന്‍ പോളിയുടെ റിച്ചി: ടീസര്‍ കാണാം

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്റെ സംവിധാനത്തില്‍ തമിഴകത്തെ ഇളക്കിമറിക്കാനൊരുങ്ങുന്ന ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തുവന്നു. മാസ് എന്റെര്‍ടെയ്‌നറായ ചിത്രത്തില്‍ മാസ് ആക്ഷന്‍ ഗെറ്റപ്പിലാണ് നിവിന്‍ പോളി എത്തിയിരിക്കുന്നത്.

നിവിന്‍ പോളിയും തമിഴ് താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഇവരുടം ജീവിതവും സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം. ലോക്കല്‍ റൗഡിയായാണ് റിച്ചിയില്‍ നിവിന്റെ മാസ് എന്‍ട്രി. ചിത്രത്തില്‍ പ്രകാശ് രാജും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നാട്ടിയെ കൂടാതെ ലക്ഷ്മി പ്രിയയും പ്രധാനതാരമാണ്. കന്നഡയില്‍ സൂപ്പര്‍ഹിറ്റായ ഉള്ളിടവരു കണ്ടാതെ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിച്ചി.റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

യെസ് സിനിമാ കമ്പനിയും കാസ്റ്റ് ആന്‍ഡ് ക്രൂവും ചേര്‍ന്നാണ് റിച്ചി നിര്‍മിക്കുന്നത്.നിവിന്‍ പോളി നായകനാവുന്ന ആദ്യ തമിഴ് ചിത്രമാണ് റിച്ചി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top