പുറത്തിറങ്ങാനിരിക്കുന്ന ഐ ഫോണിന്റെ ഫീച്ചറുകള്‍ ചോര്‍ന്നു; ആപ്പിള്‍ അതിശയിപ്പിക്കും തീര്‍ച്ച!

പ്രതീകാത്മക ചിത്രം

ഐഫോണ്‍ 8 സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കെ ഫീച്ചേഴ്‌സ് ചോര്‍ന്നു. ആപ്പിള്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ചോര്‍ന്ന വിവരങ്ങളിലുമുള്ളത്. ആപ്പിള്‍ അവകാശപ്പെട്ട പല കാര്യങ്ങളും ഉള്‍ക്കൊണ്ടേക്കില്ല എന്ന അഭ്യൂഹവും ശക്തമായി നിലനില്‍ക്കുന്നു.

ഡിസ്‌പ്ലേയില്‍ത്തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തും എന്നാണ് ആപ്പിള്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പാണ് പുറത്തിറക്കാനൊരുങ്ങുന്നത്.

4.7 ഇഞ്ച് മുതല്‍ 5.8 ഇഞ്ച് വരെ വലിപ്പമുള്ള 4 വേരിയന്റുകള്‍ ഫോണിനുണ്ടാവും. പിന്നിലെ രണ്ട് ക്യാമറയില്‍ ഓഗ്മെന്റ് റിയാലിറ്റി ഉള്‍പ്പെടുത്തും. യുഎസ്ബി സി ടൈപ്പ് പോര്‍ട്ട് ഉള്‍പ്പെടുത്തിയാലും അതിശയിക്കാനില്ല. ആപ്പിള്‍ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിത്തുടങ്ങി എന്നാണ് മനസിലാക്കേണ്ടത്.

വിര്‍ച്ച്വല്‍ ഹോം ബട്ടണ്‍ ഒഴിവാക്കിയേക്കും. ഐറിസ് സ്‌കാനര്‍ ഉണ്ടാകുമെന്ന ആപ്പിളിന്റെ അവകാശവാദത്തിന് പൂര്‍ണമായ ഉറപ്പില്ല. വയര്‍ലെസ് ചാര്‍ജിംഗ് ഉണ്ടാവും. വാട്ടര്‍ പ്രൂഫിംഗ് കൂടുതല്‍ കാര്യക്ഷമമാകും. ബെയ്‌സ് മോഡലില്‍ത്തന്നെ 64 ജിബി ആന്തരിക സംഭരണ ശേഷിയും 3 ജിബി റാമും ഉണ്ടാകും. 1000 ഡോളറാണ് വില പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top