മൊബൈല്‍ വില്‍പ്പനയില്‍ കുതിച്ചുകയറി ഷവോമി; ഇന്ത്യയില്‍ രണ്ടാം സ്ഥാനംപിടിച്ച് ചൈനയുടെ ആപ്പിള്‍

പ്രതീകാത്മക ചിത്രം

ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി കുറഞ്ഞ കാലംകൊണ്ട് ഇന്ത്യയുടെ പ്രിയപ്പെട്ട മൊബൈല്‍ നിര്‍മാതാക്കളായി മാറിക്കഴിഞ്ഞു. സാംസങ്ങാണ് ഒന്നാമത് നില്‍ക്കുന്നത്. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ഒരുകാലത്ത് വിപണിയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഏറെ പിന്നിലായി.

സാംസങ്ങ് ഒഴിച്ച് മുന്നില്‍ നില്‍ക്കുന്ന കമ്പനികളെല്ലാം ചൈനയില്‍നിന്നുള്ളവരാണ്. ഈ കമ്പനികളില്‍ ഒന്നാമത് നില്‍ക്കുന്ന ഷവോമി മാത്രം 4 മില്യണ്‍ യൂണിറ്റാണ് 2017 ആദ്യപാദം വിറ്റഴിച്ചത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിവോ 3 മില്യണ്‍ യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. നാലാം സ്ഥാനത്ത് ലെനെവോയും അഞ്ചാം സ്ഥാനത്ത് ഓപ്പോയുമാണ്. ഇതില്‍ ലെനെവോ ഒഴിച്ച് മറ്റെല്ലാ കമ്പനികളും വളരെ കുറഞ്ഞ കാലം കൊണ്ട് വിപണി പിടിച്ചവരാണ്.

വ്യത്യസ്തതയാര്‍ന്ന വിപണനശൈലികൊണ്ടാണ് ഷവോമി ആദ്യം ജന മനസുകളില്‍ ഇടം നേടിയത്. ഫഌഷ് സെയില്‍ എന്ന സംഗതിതന്നെ ഷവോമി ജനകീയമാക്കി. സെക്കന്റുകള്‍കൊണ്ട് ലക്ഷക്കണക്കിന് മൊബൈലുകള്‍ കമ്പനി വിറ്റഴിച്ചു. സര്‍വീസ് സെന്ററുകള്‍ വ്യാപിപ്പിച്ച് പരമാവധി നല്ല സേവനം ഷവോമി വാഗ്ദാനം ചെയ്തു.

ഷവോമിയുടെ തുരുപ്പുചീട്ടായിമാറിയ കുറഞ്ഞവില കൂടുതല്‍ ഗുണമേന്മ എന്ന പ്രായോഗിക തതമാണ് കമ്പനിയെ ഈ ഉയരത്തില്‍ എത്തിച്ചതെന്ന് നിസംശയം പറയാം. ഇവയെല്ലാം കൊണ്ട് ഷവോമി ഇന്ത്യന്‍ മൊബൈല്‍ പ്രേമികളുടെ മനസ് കീഴടക്കി. റെഡ്മി നോട്ട് 3 ആണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പനയും സല്‍പ്പേരും സമ്മാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top