കട്ടമീശ, കറുത്ത കണ്ണാടി, അരയില്‍ റിവോള്‍വര്‍: ഡാര്‍ക്ക് ലുക്കുമായി നിവിന്‍ പോളിയുടെ മുഴുനീള തമിഴ് ചിത്രം; റിച്ചിയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്‌

റിച്ചിയുടെ പോസ്റ്റര്‍

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉല്‍ടവറാ കണ്ടെന്‍തെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി.

നിവിന്‍ പോളിയെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം കട്ടക്കലിപ്പനായ പൊലീസ് ഉദ്യോഗസ്ഥനായിട്ടാവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. നിവിന്‍ പോളി ചിത്രമായ നേരം മലയാളത്തിലും, തമിഴിലും ഒരു പോലെ റിലീസ് ചെയ്യുകയും, മലയാളത്തിനൊപ്പം തമിഴിലും നല്ല അഭിപ്രായം നേടുകയും ചെയ്തിരുന്നു.  നിവിന്‍ പോളി ചിത്രമായ പ്രേമം തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും തമിഴില്‍ തരംഗമാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.

കന്നഡയില്‍ റിച്ചി എന്ന കഥാപാത്രത്തെ തിരക്കഥാകൃത്തും സംവിധായകനുമായ റക്ഷിത്ത് ഷെട്ടി തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാന്താ മറിയ അവര്‍ഗള്‍ എന്നും പേരിട്ടിരുന്ന ചിത്രം അവസാന നിമിഷം റിച്ചി എന്നാക്കി മാറ്റുകയായിരുന്നു. തമിഴ് പ്രേക്ഷകര്‍ എന്ന പോലെ തന്നെ മലയാളി പ്രേക്ഷകരും കട്ട വെയ്റ്റിംഗിലാണ് റിച്ചിയുടെ വരവിനായി.

Ending the wait…Presenting the first look poster of Richie, my first straight Tamil Film….Further updates, very soon. :)

Posted by Nivin Pauly on Monday, April 24, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top