വേനല്‍ കടുക്കുമ്പോള്‍ പുതിന ചെയ്യുന്ന സേവനത്തോളം വരുമോ മറ്റെന്തെങ്കിലും?

പുതിന

ദിവസങ്ങള്‍ കഴിയുന്തോറും വേനല്‍ കടുത്ത് വരികയാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിക്കേണ്ട സമയമാണിത്. എന്നാല്‍ വെള്ളം കുടിക്കുന്ന സമയത്ത് ഒരല്‍പം പുതിന ഇല വെള്ളത്തില്‍ ഇട്ട് കുടിച്ചാല്‍ ശരീരത്തിന് ഉണ്ടാകുന്ന മാറ്റം അനുഭവിച്ചറിയാനാകും. വേനല്‍ക്കാലത്ത് വിയര്‍പ്പലൂടെയും മറ്റും ശരീരത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ പുതിനയ്ക്ക് സാധിക്കും.

ആന്റി ഓക്‌സിഡന്റ്‌സിന്റേയും ഫൈറ്റോ നൂട്രിയന്റ്‌സിന്റേയും കലവറയാണ് പുതിന. ഇത് വായിലേയും കഴുത്തിലേയും പേശികള്‍ക്ക് ആശ്വാസം പകരും. മാത്രമല്ല ദഹനത്തിന് നല്ല രീതിയില്‍ സഹായിക്കുകയും ചെയ്യുമിവന്‍. പുതിന ചമ്മന്തിയായി ഉപയോഗിക്കുന്നത് ദഹനക്കേടിന് ഒരു മരുന്നും കൂടെയാണ്. ശരീര താപം കൃത്യമായി സൂക്ഷിച്ച് രോഗാണുക്കളെ അകറ്റാനും പുതിനയ്ക്ക് കഴിയും.

തലവേദനയ്ക്ക് നല്ലൊരു മരുന്നാണ് പുതിന. പുതിനയുടെ മണവും തലവേദനയെ അകറ്റാന്‍ സഹായിക്കും. വായ്ക്കുള്ളിലെ വൃത്തിയും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ പുതിന ചവച്ചാല്‍ മതിയാകും. അപകടകാരിയായ ബാക്ടീരിയകളെ തുരത്താനും വായില്‍ നിന്ന് അസുഖകരമായ ഗന്ധം ഒഴിവാക്കാനും പുതിന ഏറ്റവുമധികം പ്രയോജനപ്പെടും.

അമിതമായി ചൂടുള്ളപ്പോള്‍ ശരീരത്തെ തണുപ്പിക്കാനും പുതിന ഉപയോഗിക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവയെല്ലാം പുതിനയ്ക്കുമുന്നില്‍ പറപറക്കും. വയറുവേദന മാറ്റാനും ഇവനുസാധിക്കും. നാരങ്ങാ വെള്ളത്തിനൊപ്പമോ സാധാരണ വെളളത്തിലോ പുതിന നുള്ളിയിട്ട് ഉപയോഗിക്കാം. കറിയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നവരുമുണ്ട്. പുതിനയിലയുടെ രുചി ചിലര്‍ക്ക് ഇഷ്ടമല്ലെങ്കിലും കാലക്രമേണ രുചി ഇഷ്ടപ്പെടുന്നതായി കാണാറുണ്ട്. പിന്നെ പുതിന ഭക്ഷണത്തിലെ ഒരവിഭാജ്യ ഘടകമായി മാറും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top