യെച്ചൂരിയ്ക്ക് രാജ്യസഭയില്‍ പോകാന്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ട; വാര്‍ത്തകള്‍ അടിസ്ഥാനമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം

സീതാറാം യെച്ചൂരി (ഫയല്‍ ചിത്രം)
ദില്ലി : സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്ന് സിപിഐഎം കേന്ദ്രനേതൃത്വം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേയ്ക്ക് മല്‍സരിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കേണ്ട സാഹചര്യമില്ലെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോള്‍ എംപിയായിരുന്നു. അതിനാലാണ് ഇളവ് നല്‍കിയത്. കൂടാതെ രാജ്യസഭയിലേയ്ക്ക് ഒരാളെ രണ്ടു തവണയില്‍ കൂടുതല്‍ മല്സരിപ്പിക്കാറില്ലെന്നും സിപിഐഎം കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി.

ആഗസ്റ്റ് 18 നാണ് സീതാറാം യെച്ചൂരിയുടെ രാജ്യസഭാഗത്വ കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് യെച്ചൂരി വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിനെ അറിയിച്ചത്.
പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളില്‍ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളില്‍ അഞ്ചെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിെന്റ കൈവശവും ഒരെണ്ണം സിപിഐഎമ്മിനുമാണ്. 294 അംഗ ബംഗാള്‍ നിയമസഭയില്‍ 211 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 44 ഉം, സിപിഐഎമ്മിന് 26 ഉം അംഗങ്ങളാണുള്ളത്. സിപിഐഎം അടക്കം ഇടതുപക്ഷത്തിന് ആകെയുള്ള അംഗബലം 32 മാത്രമാണ്. അതുകൊണ്ട് തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥി മല്‍സരിച്ചാല്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്.
യെച്ചൂരി മല്‍സരിക്കുന്നതിനോട് ബംഗാള്‍ ഘടകത്തിന് എതിര്‍പ്പില്ലെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിക്കുന്നത് അനൗചിത്യമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം പാര്‍ട്ടിയ്ക്ക് ഒരു എംപിയെ കിട്ടുമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കണമെന്ന് മറുവിഭാഗവും അഭിപ്രായപ്പെടുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക