അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; അന്‍പതോളം സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അന്‍പതോളം സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലെ മസാര്‍ ഇ ഷരീഫുള്ള സൈനിക താവളത്തിലാണ് താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്. നിരവധി സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് സംഭവം. സൈനിക വേഷത്തില്‍ ചെക്ക്‌പോസ്റ്റ് കടന്ന താലിബാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. മോസ്‌കിനും സൈനിക താവളത്തിനും ഇടയിലുള്ള ഭാഗത്ത് വച്ച് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടിരുന്നുവെന്നു സൈനിക കമാന്‍ഡര്‍ പറഞ്ഞു. മസാര്‍ ഇ ഷരീഫിലേത് അഫ്ഗാന്‍ ദേശീയ സൈന്യത്തിന്റെ 209ാം ബറ്റാലിയന്റെ താവളമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top