മൂന്ന് മാസത്തിനുള്ളില്‍ 250 കിലോ കുറഞ്ഞു; ഇമാന്‍ അഹമ്മദ് ഇപ്പോള്‍ ഇങ്ങനെയാണ്; വീഡിയോ

മുംബൈ: ഭാരം കുറയ്ക്കാന്‍ മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദിനെ ഇപ്പോള്‍ കണ്ടാല്‍ ആരുമൊന്ന് അതിശയിപ്പിക്കും. മൂന്ന് മാസം കൊണ്ട് 250 കിലോയോളം കുറച്ച് ആളാകെ മാറിയിരിക്കുകയാണ് ഇമാന്‍. ചികിത്സ ഫലം കാണുന്നത് ചൂണ്ടിക്കാട്ടി ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഒരു വീഡിയോ പുറത്തുവിട്ടു. പ്രതീക്ഷിച്ചതിലും വളരെ പെട്ടെന്ന് ഇമാന്‍ സുഖം പ്രാപിക്കുന്നതിലുള്ള സന്തോഷം ഡോക്ടര്‍ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഡോക്ടര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇമാന്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

ഫെബ്രുവരി പതിനൊന്നിനാണ് ഇമാനെ ചികിത്സയ്ക്കായി മുംബൈയിലെ സൈഫി ആശുപത്രിയില്‍ കൊണ്ടുവന്നത്. ക്രെയിന്‍ ഉപയോഗിച്ചായിരുന്നു 36 കാരിയായ ഇമാനെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെത്തിച്ചത്. മാര്‍ച്ച് ഏഴിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഇമാന്റെ ആമാശയത്തിന്റെ എഴുപത്തഞ്ച് ശതമാനത്തോളം നീക്കം ചെയ്തിരുന്നു. ഇതിനിടെ പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് ഇമാന്റെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നിരുന്നു. ഇതിന്റെ ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അധികം വൈകാതെ ഇമാന്‍ സുഖം പ്രാപിക്കുമെന്നും എഴുന്നേറ്റ് നടക്കുമെന്നും ഡോക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top