മണല്‍ മാഫിയയ്‌ക്കെതിരെയുള്ള പ്രതിഷേധ മാര്‍ച്ചിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം, 20 പേര്‍ക്ക് പരുക്ക്

അപകടമുണ്ടാക്കിയ ലോറി

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ മണല്‍ മാഫിയയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ ദാരുണമായി മരിച്ചു. പരുക്ക് പറ്റിയ 20ല്‍ അധികം ആളുകളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പാഞ്ഞുവന്ന ട്രക്ക് വൈദുത ട്രാന്‍സ്‌ഫോര്‍മറിലും തട്ടിയിരുന്നു. അതിനാല്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായി വൈദ്യുതി പടര്‍ന്നതും മരണസംഖ്യ ഉയരാന്‍ കാരണമായി.

ഉച്ചതിരിഞ്ഞ് ഒന്നേമുക്കാലോടെയാണ് സംഭവം നടന്നത്. ഈ സമയം പ്രതിഷേധക്കാരെല്ലാവരുംതന്നെ മാര്‍ച്ചായി പൊലീസ് സ്റ്റേഷനുമുന്നില്‍ എത്തിയിരുന്നു. ഇങ്ങനെ ആളുകള്‍ കൂടി നില്‍ക്കുമ്പോഴാണ് സംഭവം. ട്രക്ക് അമിതവേഗതയില്‍ മുഴുവന്‍ ലോഡുമായി പാഞ്ഞുവരികയും കടകളും അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുമെല്ലാം ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ആളുകള്‍ക്ക് ഓടിമാറാന്‍ സമയം പോലും ലഭിക്കുനിന് മുമ്പ് എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.

പരുക്ക് പറ്റിയ ആളുകളില്‍ പത്തുപേരുടെ നില അതീവ ഗുരുതരമാണ്. അപകട മരണത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവതത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ജില്ലാ കളക്ടറോട് എത്രയും പെട്ടന്ന് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top