ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമത പ്രാദേശിക പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മമത പറഞ്ഞു. മതത്തിന്റെ പേരില്‍ ബിജെപി രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ്. ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണെന്നും എന്നാല്‍ ബിജെപി ഹൈന്ദവതയെ അവഹേളിക്കുകയാണെന്നും മമത ആരോപിച്ചു.

എല്ലാ മതങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദുമതമാണ് ഞങ്ങളുടെ വ്യക്തിത്വം. എന്റെ മതത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എല്ലാ മതങ്ങളേയും ഓര്‍ത്ത് അഭിമാനിക്കുന്നു. ബിജെപി ഹിന്ദുമതത്തെ അപമാനിക്കുകയാണ്. കലാപങ്ങള്‍ക്ക് ഒരിക്കലും മതമാകാന്‍ സാധിക്കില്ല. മമത പറഞ്ഞു.

മമതയുടെ ഐക്യാഹ്വാനത്തെ വിവിധ പാര്‍ട്ടി നേതാക്കള്‍ സ്വാഗതം ചെയ്തു. പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാണെന്ന് ആര്‍ജെഡി നേതാവ് അശോക് സിന്‍ഹ അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top