ആത്മാഭിമാനമുള്ള രാജ്യം ഇതിനകം 100 കല്ലേറുകാരെ വെടിവെച്ചുകൊന്നിരിക്കും; മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ട്വീറ്റ്

ചോപ്രയുടെ ട്വീറ്റ്

കശ്മീരിലെ കല്ലേറുകാര്‍ക്ക് ബുള്ളറ്റ് മാത്രമാണ് മറുപടി എന്ന ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയുടെ പ്രസ്താവനയ്ക്ക് പിറകേ കൊലവിളിയുമായി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ ട്വീറ്റ്. “ആത്മാഭിമാനമുള്ള ഏതൊരു രാജ്യവും ഇതിനകം നൂറു കല്ലേറുകാരെയെങ്കിലും വെടിവെച്ചുകൊന്നിട്ടുണ്ടാകും” എന്നാണ് വ്യോമസേനയില്‍ നിന്ന് വിരമിച്ച എയര്‍ മാര്‍ഷല്‍ അനില്‍ ചോപ്ര ട്വീറ്റ് ചെയ്തത്. പാകിസ്ഥാന്‍ ഹൈകമ്മീഷനില്‍ ചായ കുടിച്ച് ആസ്വദിക്കുന്ന കപട ലിബറല്‍ ബുദ്ധിജീവികളുടെ നാടാണ് ഇന്ത്യ എന്നും ട്വീറ്റിലുണ്ട്.

സിആര്‍പിഎഫ് ജവാന്‍മാരെ കശ്മീരി യുവാക്കള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ട്വീറ്റ്. കശ്മീരില്‍ ഉപയോഗത്തിലിരിക്കുന്ന പെല്ലറ്റ് ഗണ്‍, വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവ ഓര്‍ക്കാതെയാണ് ചോപ്രയുടെ ട്വീറ്റ് എന്ന് വ്യക്തമാണ്. ഇന്ത്യ ആത്മാഭിമാനമില്ലാത്ത രാജ്യമാണ് എന്നുകൂടിയാണ് ട്വീറ്റ് അര്‍ത്ഥമാക്കുന്നത്. ചോപ്രയുടെ 14,000 ട്വിറ്റര്‍ ഫോളോവേഴ്‌സിനും വിശ്വാസ്യമാകുന്ന രീതിയിലാണ് ഈ ട്വീറ്റ്. ആക്ഷേപഹാസ്യ രീതിയിലാണ് കാര്യം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ പാകിസ്താന്‍ ഹൈകമ്മീഷനില്‍ പോയി ചായ കുടിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഉണ്ടാകുമോ എന്ന് ചിന്തിക്കാന്‍ കഴിവുള്ളവര്‍ക്ക് ഈ ട്വീറ്റ് വിശ്വസിക്കാന്‍ കഴിയില്ല.

ആര്‍മ്ഡ് ഫോഴ്‌സസ് ട്രിബ്യൂണലിലെ അംഗമാണ് ഇദ്ദേഹം. സൈനിക ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിക്കുന്ന ട്രിബ്യൂണല്‍ ആണിത്.  ചോപ്ര കടുത്ത മോദി ഭക്തനാണ് എന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് വ്യക്തമാണ്. വിദേശ നിക്ഷേപ ഇന്‍ഡക്‌സില്‍ ഇന്ത്യ എട്ടാം സ്ഥാനത്തെത്തിയതിന് മോദി മാറ്റം കൊണ്ടുവരുന്നു എന്നത് അതിലൊന്നുമാത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top