special page

കോമയില്‍ ജന്മം നല്‍കിയ കുഞ്ഞിനെ വാത്സല്യത്തോടെ പുണര്‍ന്ന് ഒരമ്മ

ബുവനസ് ഐറസ്: കോമയില്‍ ജന്മം നല്‍കിയ കുഞ്ഞിനെ യുവതി നാല് മാസങ്ങള്‍ക്ക് ശേഷം കണ്ടു. അര്‍ജന്റീന സ്വദേശിനിയായ അമേലിയ ബന്നനാണ് കഴിഞ്ഞ ക്രിസ്തുമസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോമയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥയായ അമേലിയയ്ക്ക് ഒരു അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് യുവതിയെ കോമയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് അമേലിയയ്ക്ക് ബോധം തിരിച്ചുകിട്ടയത്. തുടര്‍ന്ന് കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേലിയ ആദ്യമായി താന്‍ ജന്മം നല്‍കിയ കുഞ്ഞിനെ കണ്ടു. തുടര്‍ന്ന് എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് സഹോദരി നോര്‍മ കുഞ്ഞിനെ അമേലിയയുടെ അരികിലെത്തിക്കും. നിലവില്‍ സാന്റിനോയിലുള്‌ല സഹോദരിയാണ് അമേലിയയേയും കുഞ്ഞിനേയും പരിചരിക്കുന്നത്. അമേലിയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് കുടുംബാംഗങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു അമേലിയും പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവും അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ അമേലിയയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ അമേലിയ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമേലിയ കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതായി സഹോദരന്‍ സീസര്‍ പറഞ്ഞു. വ്യക്തമായല്ലെങ്കില്‍ കൂടി സംസാരിച്ചു. താന്‍ ആരാണെന്ന കാര്യം അവള്‍ മനസിലാക്കിയെന്നും സീസര്‍ പറഞ്ഞു.

അമേലിയയെ പഴയ രീതിയില്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചികിത്സിക്കുന്ന ന്യൂറോസര്‍ജന്‍ ഡോക്ടര്‍ മാര്‍ഷെലോ ഫെരേരിയ പറഞ്ഞു. തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത് എന്നതിനല്‍ കുറച്ച് സമയം അധികമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവള്‍ വളരെ ചെറുപ്പമായതിനാല്‍ പരുക്കുകളെ അതിജീവിക്കാന്‍ എഴുപ്പം സാധിക്കുമെന്നും മാര്‍ഷെലോ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top