സംഘടനാ പ്രവര്‍ത്തനത്തനത്തിന്റെ മറവില്‍ നോക്കുകൂലി ഈടാക്കുന്നത് അംഗീകരിക്കാനാവില്ല; സിഐടിയു സമ്മേളന വേദിയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോട്ടയം: നോക്ക് കൂലിയെയും അമിത കൂലിയെയും ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഐടിയു ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് നോക്ക് കൂലിക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

ചുമട്ട് തൊഴിലാളി ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടും. ആറരക്കോടിയുടെ ആനുകൂല്യങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ നോക്ക് കൂലിയും അമിത കൂലിയും ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം തൊഴില്‍ കാര്‍ഡ് നല്‍കുന്നതിനുള്ള അനുമതി എംഎല്‍എമാരില്‍ നിന്ന് ക്ഷേമനിധി ബോര്‍ഡിന് കൈമാറുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാട്ടാക്കട ശശിയെ പുതിയ പ്രസിഡന്റായ തിരഞ്ഞടുത്ത സമ്മേളനം സികെ മണിശങ്കറിനെ ജനറല്‍ സെക്രട്ടറിയായും
തിരഞ്ഞെടുത്തു. 74 പേരടങ്ങുന്നതാണ് പുതിയ സംസ്ഥാന സമിതി. മൂന്ന് ദിവസമായി നടന്ന സമ്മേളനത്തില്‍ 382 പ്രതിനിധികള്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top