ദേശീയ യൂത്ത് അത്‌ലറ്റിക്‌സിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം; കിരീടപ്രതീക്ഷയോടെ കേരളം

ഫയല്‍ ചിത്രം

ഹൈദരാബാദ് : 14 ആമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ഗച്ചിബൗളി ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍ മൂന്നുദിവസമാണ് മീറ്റ് നടക്കുക.

നിലവിലെ ചാമ്പ്യന്മാരായ കേരളം ഇത്തവണയും കിരീടപ്രതീക്ഷയോടെയാണ് മീറ്റിനെത്തിയിട്ടുള്ളത്. 26 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും അടക്കം 58 അംഗ ടീമാണ് കിരീടം തേടി ഹൈദരാബാദിലെത്തിയിട്ടുള്ളത്. ആറ് പരിശീലകരും സംഘത്തിലുണ്ട്. ടോമി ചെറിയാനാണ് കേരള ടീം മാനേജര്‍.

പാലക്കാട് നടത്തിയ തീവ്ര പരിശീലനത്തിന് ശേഷമാണ് കേരള ടീം മീറ്റിനായി തിരിച്ചത്. മധ്യദൂര ഇനങ്ങളിലും ജംപിംഗ് ഇനങ്ങളിലും ഇക്കുറി മികവാര്‍ന്ന പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
മീറ്റിന്റെ ആദ്യദിനമായ ഇന്ന് 10 ഫൈനലുകളാണ് നടക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top