മറ്റൊരു വന്‍ കുതിപ്പിലേക്ക് ഐഎസ്ആര്‍ഒ; നാല് ടണ്‍ ഭാരം ബഹിരാകാശത്ത് എത്തിക്കുന്ന വിക്ഷേപണം അടുത്ത മാസം

പ്രതീകാത്മക ചിത്രം

ഐഎസ്ആര്‍ഒയുടെ മുന്നേറ്റം ലോക രാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ്. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ചത് ബഹിരാകാശ മേഖലയില്‍ മുന്നേറ്റം പ്രകടിപ്പിക്കുന്ന രാജ്യങ്ങളെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. ഉപഗ്രഹങ്ങളെല്ലാം ഒന്നിനുപിന്നാലെ ഒന്ന് എന്ന രീതിയില്‍ വേര്‍പെടുന്നതുപോലെ ഒരുക്കാന്‍ ചെറിയ സാങ്കേതിക മുന്നേറ്റം മാത്രം പോര. എന്നാല്‍ കൂടുതല്‍ മുന്നേറ്റത്തിലേക്ക് ഐഎസ്ആര്‍ഒ അതിവേഗം കുതിക്കുകയാണ്.

മൊത്തം രണ്ടേകാല്‍ ടണ്ണോളം ഒറ്റയടിക്ക് ബഹികാകാശത്ത് എത്തിക്കാനുള്ള ശേഷിയേ ഐഎസ്ആര്‍ഒ നേടിയിരുന്നുള്ളൂ. എന്നാല്‍ ഒരുമിച്ച് നാല് ടണ്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള കുതിപ്പിനരികെയാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍. അടുത്തമാസം നാല് ടണ്‍ ഭാരത്തോടടുത്തുള്ള ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ റോക്കറ്റ് കുതിക്കും. ജിഎസ്എല്‍വി എംകെ 3 ഡി1 വഴിയാണ് ഇത്രയും ഭാരമുളള ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് എത്തിക്കുക.

ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിലൂടെ വന്‍ വരുമാനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top