കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു

കൊല്ലപ്പെട്ട അബ്ദുള്‍ ജലീല്‍

കാസര്‍ഗോഡ്: കര്‍ണാടക-കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ബൈക്കിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടിക്കൊന്നു. ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ് പഞ്ചായത്ത് ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നത്. കോണ്‍ഗ്രസ് നേതാവാണ് കൊല്ലപ്പെട്ട അബ്ദുള്‍ ജലീല്‍.

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനാണ് മലയാളി കൂടിയായ അബ്ദുല്‍ ജലീല്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിട്ട്‌ള പൊലീസ് അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top