സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 828 പേര്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ഗുണ്ടാസംഘങ്ങള്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയും കര്‍ശന നിലപാടാണ് പൊലീസ് സ്വീകരിച്ചു വരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 882 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തൊട്ടാകെ 828 പേര്‍ അറസ്റ്റിലായി.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരം 17 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐപിസി 366, 376 വകുപ്പുകള്‍ പ്രകാരം 17 പേര്‍ അറസ്റ്റിലായി.

അബ്കാരി ആക്ട് , ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 650 പേരും അറസ്റ്റിലായി. ഗുണ്ടറൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായി ഗുണ്ടകള്‍ ഉള്‍പ്പെടെ 53 പേര്‍ അറസ്റ്റിലായി. കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് 43 പേര്‍ പിടിയിലായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top