നരേന്ദ്ര മോദിയാണ് ഓംപുരിയുടെ മരണത്തിനുത്തരവാദിയെന്നാരോപിച്ച പാക് ചാനല്‍ പുതിയ അവകാശവാദവുമായി രംഗത്ത്, “ഓം പുരിയുടെ ആത്മാവ് ക്യാമറയില്‍ പതിഞ്ഞു” (വീഡിയോ)

ഓംപുരി, വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ മഹാനടന്‍ ഓംപുരി മരിച്ച സമയത്ത് ഒരു പാക് ചാനല്‍ ചില്ലറ വിവാദങ്ങളുണ്ടാക്കിയത് ആരും മറന്നുകാണാനിടയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം പുരിയുടെ മരണത്തിന് പിന്നില്‍ എന്നായിരുന്നു ചാനലിന്റെ ആരോപണം. ഇൗ ചാനലിന് ഓം പുരിയെ അങ്ങനെയങ്ങ് വിടാന്‍ ഭാവമില്ല. വീണ്ടും വീണ്ടും ചാനലില്‍ ഓംപുരിയുടെ വാര്‍ത്തകള്‍ കൊണ്ടുനിറയുകയാണ്.

പാകിസ്ഥാനിലെ ബോല്‍ ന്യൂസ് എന്ന വാര്‍ത്താചാനലാണ് ഓംപുരിയുടെ വാര്‍ത്തകളുമായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഓം പുരിയുടെ ആത്മാവ് സിസിടിവി ക്യാമറകളില്‍ പതിഞ്ഞുവെന്നാണ് ബോല്‍ ന്യൂസ് പറയുന്നത്. എക്‌സ്‌ക്ലൂസീവായി ചാനല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. വീഡിയോയില്‍ കാണുന്ന വെള്ളഷര്‍ട്ട് ഓംപുരി വരുന്നതാണെന്നാണ് ചാനലിന്റെ വന്‍ കണ്ടുപിടുത്തം.

എന്തിനാണ് ഓംപുരി വന്നത് എന്നതിനും കിറുകൃത്യമായ ഉത്തരം ചാനലിന് പറയാനുണ്ട്. മുന്‍ ഭാര്യ നന്ദിനിയോടും ദേശീയ സുരക്ഷാ ഉപദ്ഷ്ടാവ് അജിത് ഡോവലിനോടും പകരം ചോദിക്കാനാണ് ഓം പുരി ഈ പാതിരായ്ക്ക് വന്നത്. ഓംപുരിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വിശ്വസിക്കാനേ ചാനല്‍ തയാറല്ല. ഭാവനാ സമ്പുഷ്ടമായ ഉത്തരങ്ങള്‍ ബോല്‍ ചാനലിന്റെ പക്കല്‍ ധാരാളമുണ്ടുതാനും!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top