ലോക ടെന്നീസിന്റെ രാജ്ഞി അമ്മയാകുന്നു; താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സെറീനാ വില്ല്യംസ്

സെറീന വില്ല്യംസ്

ലോക ടെന്നീസിലെ ഏറ്റവും മികച്ച വനിതാതാരം എന്നറിയപ്പെടുന്ന സെറീന വില്ല്യംസ് അമ്മയാകുന്നു. സെറീന തന്നെയാണ് സ്‌നാപ്പ് ചാറ്റിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. താന്‍ 20 ആഴ്ച്ച ഗര്‍ഭിണിയാണെന്നാണ് 36 കാരിയായ താരം സ്‌നാപ്പ് ചാറ്റില്‍ കുറിച്ചത്. മഞ്ഞ സ്വിം സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും സെറീന പോസ്റ്റ് ചെയ്തു.

പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളോട് സെറീനയുടെ വ്യക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. റെഡ്ഡിറ്റിന്റെ സഹസ്ഥാപകന്‍ അലക്‌സ് ഒഹാനിയാനാണ് സെറീനയുടെ ജീവിത പങ്കാളി. 23-ാമത് ഗ്രാന്‍ഡ് സ്ലാം കിരിടം നേടുമ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു താരം. ഇത് മനസിലാക്കിത്തന്നെയാണ് ആത്മവിശ്വാസത്തോടെ സെറീന ടൂര്‍ണമെന്റിനെ നേരിട്ടത്. ഇക്കാര്യം എടുത്തുപറഞ്ഞും സഹ കളിക്കാര്‍ സെറീനയെ ആശംസിക്കുന്നുണ്ട്.

സെറീന ഇക്കാര്യം അറിയിച്ചപ്പോള്‍ ആരാധക വൃന്ദം വന്‍ ആഹ്ലാദത്തോടെയാണ് വാര്‍ത്തയെ എതിരേറ്റത്. പ്രശസ്തരും അല്ലാത്തവരുമായ ആളുകള്‍ ആശംസകള്‍ കൊണ്ട് സെറീനയെ മൂടി. നിങ്ങള്‍ ഒരു മഹത്വമുള്ള അമ്മയായിരിക്കുമെന്ന് ആന്‍ഡി റോഡിക് കുറിച്ചു. ഒരു നല്ല വര്‍ഷമാണ് സെറീനയെ കാത്തിരിക്കുന്നതെന്ന് ക്രിസ് എവെര്‍ട്ട് ആശംസിച്ചു. വാര്‍ത്തയറിയിച്ച സെറീനയുടെ പോസ്റ്റ് കുറച്ചുസമയത്തിനുശേഷം അപ്രത്യക്ഷമായി. സ്‌നാപ്പ് ചാറ്റില്‍ നിശ്ചിത സമയത്തിനുശേഷം പോസ്റ്റ് കാണാതാവുക സ്വാഭാവികമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top