3,699 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി സൈ്വപ്പ്; 4ജി പിന്തുണയുള്ള ഏറ്റവും വിലകുറഞ്ഞ ഫോണെന്നഖ്യാതി ഇനി സൈ്വപ്പിന്

4 ജി തരംഗം അവസാനിക്കാതെ കുതിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളെല്ലാം പരമാവധി മുതലെടുത്തു. വില പരമാവധി കുറച്ച് ഫോണ്‍ വില്‍ക്കാനുള്ള എല്ലാ വഴികളും അവര്‍ പരമാവധി പയറ്റി. എന്നാല്‍ 5000 രൂപ എന്ന വിലയില്‍ നിന്ന് പിന്നിലേക്കുപോകാന്‍ മിക്കവര്‍ക്കും കഴിഞ്ഞില്ല. എന്നാലിതാ 4000 രൂപയിലും താഴെ വിലയ്ക്ക് 4ജി ഫോണുമായി സൈ്വപ്പ് എത്തിയിരിക്കുന്നു.
സൈ്വപ്പ് എലൈറ്റ് സ്റ്റാര്‍ എന്നാണ് ഫോണിന്റെ പേര് 1ജിബി റാം 8 ജിബി ആന്തരിക സംഭരണ ശേഷി എന്നവയാണ് ഫോണിലുള്ളത്. 16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന് 3,999 രൂപ മാത്രമേ വിലയുള്ളൂ. 4 ഇഞ്ച് ഡിസ്പ്ലേ മാത്രമേ ഫോണിലുള്ളൂ എങ്കിലും വില പരിഗണിക്കുമ്പോള്‍ അത് ധാരാളമാണ്. 5 മെഗാ പിക്സല്‍ ക്യാമറ ഫോണിനൊരു മുതല്‍ക്കൂട്ടാണ്.

മുന്നില്‍ 1.3 മെഗാ പിക്സല്‍ ക്യാമറയുള്ള ഫോണിന് 2000 എംഎഎച്ച് ബാറ്ററിയുമുണ്ട്. രണ്ട് സിം ഇടാവുന്ന ഫോണ്‍ ഒടിജി പിന്തുണയ്ക്കും. 12 പ്രാദേശിക ഭാഷകള്‍ ഫോണില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് മാഷ്മെല്ലോയാണ് ഫോണിലെ ഒഎസ്. മൂന്ന് നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക