സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരുദശലക്ഷം വിദേശികള്‍ പ്രയോജനപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ദുബായ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരുദശലക്ഷം വിദേശികള്‍ പ്രയോജനപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് നിരവധിപേര്‍ മുന്നോട്ട് വരുന്നുണ്ടെന്ന് സൗദി തൊഴില്‍ സാമൂഹ്യ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. നാല് വര്ഷം മുമ്പ് നടപ്പിലാക്കിയ പൊതുമാപ്പ് പദ്ധതി അഞ്ചര ദശലക്ഷം അനധികൃത താസമക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നു.

സൗദി ഭരണാധികാരി പ്രഖൃാപിച്ച പൊതുമാപ്പ് അനധികൃത താമസക്കാരടക്കമുള്ള ഒരു മില്ലൃണ്‍ വിദേശികള്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി എഴുപത് ദിവസം കൂടിയാണ് പൊതുമാപ്പ് പ്രയോജപ്പെടുത്തുവാന്‍ സമയമുള്ളത്. പദ്ധതി വിജയകരമാണെന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് തൊഴില്‍ സാമൂഹ്യ വിഭാഗത്തിലെ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

സൗദിയില്‍ നിയമവിരുദ്ധരായി കഴിയുന്നവര്‍ക്ക് രാജൃം വിട്ടുപോകുവാനുള്ള സുവര്‍ണ്ണാവസരമാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. യാതൊരു പിഴയും തടവ് ശിക്ഷയും കൂടാതെ അനധികൃത താമസക്കാര്‍ക്ക്് സൗദി വിട്ടുപോകാനാവുന്നുണ്ട്. വിരലടയാളം രേഖപ്പടുത്തുന്ന നടപടിയില്‍ നിന്നും ഇത്തരത്തില്‍ സൗദി വിട്ടുപോകാനുള്ളവരെ ഒഴിവാക്കുന്നുണ്ട്. തിരിച്ച് പുതിയ വിസയില്‍ നിയമാനുസൃതമായി വീണ്ടും സൗദിയിലേക്ക് വരുവാന്‍ സാധിക്കും.

നിയമലംഘകരില്ലാത്ത രാജൃം എന്ന പദ്ധതിയുടെ വിജയത്തിനായി പതൊമ്പതോളം വിവിധ ഗവണ്‍മെന്റ് വിഭാഗങ്ങളാണ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. മൂന്ന് മാസക്കാലത്തെ പൊതുമാപ്പ് ഒരു മില്ലൃണ്‍ നിയമ ലംഘകര്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്നു തന്നെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നാല് വര്‍ഷം മുമ്പ് നടപ്പിലാക്കിയ പൊതുമാപ്പ് പദ്ധതി അഞ്ചര മില്ലൃണ്‍ അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നു.
തൊഴില്‍ സാമൂഹ്യ വിഭാഗത്തിന്റെ ട്വിറ്റര്‍ വഴി പൊതുമാപ്പ് കാമ്പയിന്റെ ഭാഗമായുള്ള സന്ദേശം എല്ലാ പ്രവാസികളിലും എത്തിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top