മഴവെള്ളത്തില്‍ കളിക്കുന്ന കുസൃതി കുരുന്നുകള്‍; രണ്ട് ദിവസംകൊണ്ട് കണ്ടത് 2,7000000 പേര്‍;വീഡിയോ വൈറലായതിന് പിന്നില്‍

ന്യൂസിലാന്‍ഡ്: മഴയില്‍ കളിക്കുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ പുതു തലമുറകള്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ അന്യമായിരിക്കും. മഴ ആസ്വദിക്കാനും മനസു നിറയുന്നിടത്തോളം കളിക്കാനുമെല്ലാം അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഠിച്ച് വലിയ നിലയില്‍ എത്താനുള്ള പരക്കംപാച്ചിലിലാണ് കുട്ടികള്‍. അല്ലെങ്കില്‍ അവരെ ആ നിലയ്‌ക്കെത്തിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് ഒരു കൂട്ടം കുട്ടികളുടെ മഴയത്തുള്ള കളി വൈറലായിരിക്കുന്നത്. അതും ന്യൂസിലാന്‍ഡില്‍ നിന്നും.

ന്യൂസിലാന്‍ഡിലെ പ്രമുഖ ഡെ കെയര്‍ സെന്ററായ പൂകികോസ് എഡ്യുകെയറില്‍ നിന്നുമുള്ളതാണ് ഈ വീഡിയോ. മഴയിലും ചെളിവെള്ളത്തിലും കളിക്കുന്ന ഒരു കൂട്ടം കുട്ടികലാണ് വീഡിയോയില്‍. അവര്‍ മഴ വേണ്ടുവോളം ആസ്വദിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ ഏപ്രില്‍ പന്ത്രണ്ടിന് പോസ്റ്റു ചെയ്ത വീഡിയോ ഇതുവരെ കണ്ടത് 3,59,02226 പേരാണ്. രണ്ട് ദിവസംകൊണ്ട് 2കോടി എഴുപത് ലക്ഷം പേര്‍ വീഡിയോ കണ്ടു. 446,459 പേര്‍ വീഡിയോ ഷെയറും ചെയ്തു. കുട്ടികളെ മഴയില്‍ കളിക്കാന്‍ അനുവദിച്ച ഡെകെയര്‍ സെന്ററിന്റെ നടപടിയെ അനുകബലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് ഫെയ്‌സ്ബുക്കില്‍ കമന്റുകളിട്ടത്. ചിലര്‍ തങ്ങളുടെ കുട്ടിക്കാല അനുഭവങ്ങള്‍ ഷെയര്‍ ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top