പുതിയ ടീസറുമായി ധ്രുവനച്ചത്തിരം; സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ അതിസുന്ദരനായി ചിയാന്‍ വിക്രം

ടീസറില്‍നിന്നുള്ള ദൃശ്യം

തമിഴിലെ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ധ്രുവ നച്ചത്തിര’ത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വിക്രമിനൊപ്പം അനു ഇമ്മാനുവലും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്. ഒന്നേകാല്‍ മിനിട്ടുള്ള ടീസറില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ അതീവ സുന്ദരനായിട്ടാണ് വിക്രമെത്തുന്നത്.

ചിത്രത്തിന്റെ രചനയും ഗൗതം മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഗോല്‍മാല്‍ പരമ്പരയ്ക്കായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സമയം നീക്കിവച്ചതിനാല്‍ സന്താന കൃഷ്ണനും രവിചന്ദ്രനും കൂടിയാണ് ഇപ്പോള്‍ ഛായാഗ്രഹണം. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ്. ഗൗതം മേനോന്റെ പ്രിയ സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തന്നെ സംഗീതം പകരുന്നു.

ചിത്രത്തിലെ നായക കഥാപാത്രമായ ജോണിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. നേരത്തേ സൂര്യയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ തിരക്കഥയിലെഅഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് നടന്നില്ല. പിന്നീടാണ് വിക്രം പ്രൊജക്ടിലേക്കെത്തുന്നതും സിനിമ സാധ്യമാകുന്നതും.

‘ധ്രുവ നച്ചത്തിര’ത്തിന്റെ നേരത്തെ ഇറങ്ങിയ ടീസര്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top