special page

ദേശീയഗാനത്തിനിടെ നെഞ്ചില്‍ കൈ വയ്ക്കാന്‍ മറന്ന് ട്രംപ്; പ്രസിഡന്റിനിട്ടൊരു തട്ട് കൊടുത്ത് ഭാര്യ മെലാനിയ; ട്രെന്‍ഡിംഗ് വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗ് ആയി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന്റേയും ഭാര്യമെലാനിയ ട്രംപിന്റേയും വൈറല്‍ വീഡിയോ. ദേശീയ ഗാനത്തിനിടെ നെഞ്ചില്‍ കൈവയ്ക്കാന്‍ മറന്ന ട്രംപിന് കൈ കൊണ്ട് തട്ടി ഓര്‍മ്മപ്പെടുത്തുന്ന വീഡിയോ ആണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുന്നത്.

വൈറ്റ് ഹൗസിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെയുള്ള ദേശീയ ഗാനത്തിനിടെയാണ് ആദരസൂചകമായി നെഞ്ചില്‍ കൈ വയ്ക്കാന്‍ ട്രംപ് മറന്നത്. എന്നാല്‍ സമീപത്തു നിന്നിരുന്ന മെലാനിയ ട്രംപിന് ഒരു തട്ട് കൊടുക്കുന്നതാണ് ട്രെന്‍ഡിംഗ് വീഡിയോയിലുള്ളത്. പെട്ടന്നു തന്നെ ഇത് മനസ്സിലാക്കിയ ട്രംപ് വലത് കൈ നെഞ്ചോട് ചേര്‍ക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വൈറ്റ് ഹൗസിലെ പരമ്പരാഗാത രീതിയില്‍ നടത്തിയ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെയുള്ള ട്രംപിന്റെ ഈ മറവിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ലോവേനിയക്കാരിയായ മെലാനിയയും മകന്‍ ബാരണും യുഎസ് ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ആദരം പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്കക്കാരനായ ട്രംപിനെ രാജ്യസ്‌നേഹം ഓര്‍മ്മിപ്പിക്കാന്‍ ഒരു സ്ലോവേനിയക്കാരി തന്നെ വേണ്ടി വന്നു എന്നുള്ള തരത്തിലുള്ള പരിഹാസങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് അല്ലാത്ത സമയത്ത് കൂടി പൊതു ചടങ്ങിനിടെ ദേശീയഗാനം മുഴങ്ങുമ്പോള്‍ ആദരം പ്രകടിപ്പിക്കാന്‍ മറന്ന ഒബാമയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഇതൊന്നും കാണുന്നില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top