ഫോര്‍മുല വണ്‍ ബെഹ്‌റിന്‍ ഗ്രാന്റ് പ്രീയില്‍ വെറ്റല്‍ വിജയം ചൂടി

സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടവുമായി

മനാമ: ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മത്സരമായ ബെഹ്‌റിന്‍ ഗ്രാന്റ് പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് വിജയം. അത്യന്തം ആവേശകരമായ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണിനെയാണ് വെറ്റല്‍ തോല്‍പ്പിച്ചത്. ഒരു മണിക്കൂര്‍ 33 മിനിട്ട് 53 സെക്കന്റിലാണ് 57 ലാപ്പുകള്‍ വെറ്റല്‍ പൂര്‍ത്തിയാക്കിയത്. വെറും 6.6 സെക്കന്റ് വ്യത്യാസത്തിലാണ് വെറ്റല്‍ ഹാമില്‍ട്ടണിനെ മറികടന്നത്.


വെറ്റലിന് 25 പോയിന്റും ഹാമില്‍ട്ടണിന് 18 പോയിന്റും ലഭിച്ചു. ഇതോടെ മൂന്ന് ഗ്രാന്റ് പ്രീകള്‍ പൂര്‍ത്തിയായപ്പോള്‍ ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ 68 പോയിന്റുമായി വെറ്റല്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥനത്തുള്ള ഹാമില്‍ട്ടണിന് 61 പോയിന്റാണുള്ളത്. നേരത്തെ ആദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഗ്രാന്റ് പ്രീയില്‍ വെറ്റല്‍ ജയിച്ചപ്പോള്‍ ചൈനീസ് ഗ്രാന്റ് പ്രീ ജയിച്ച് ഹാമില്‍ട്ടണ്‍ തിരിച്ചടിച്ചിരുന്നു.

മത്സരത്തില്‍ നിന്ന്

പിറ്റ് എന്‍ട്രിയല്‍ വരുത്തിയ പിഴവിന് അഞ്ച് സെക്കന്‍ര് പെനാല്‍റ്റി ലഭിച്ചതാണ് ഹാമില്‍ട്ടണിന് തിരിച്ചടിയായത്. മത്സരശേഷം തന്റെ തെറ്റിന് ഹാമില്‍ട്ടണ്‍ ടീം അംഗങ്ങളോട് മാപ്പ് പറഞ്ഞു. പിറ്റ് ലൈനില്‍ സമയം നഷ്ടപ്പെടുത്തിയത് തെറ്റാണെന്നും ആരാധകരോടും ടീം അംഗങ്ങളോടും ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top