റോക്കറ്റ് വിക്ഷേപണത്തിന്റെ 360ഡിഗ്രി വീഡിയോ ലൈവായി കാണിക്കാനൊരുങ്ങി നാസ

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: റോക്കറ്റ് വിക്ഷേപണത്തിന്റെ 360ഡിഗ്രി വീഡിയോ പുറത്തിറക്കാനൊരുങ്ങി നാസ. റോക്കറ്റ് വിക്ഷേപണത്തിനിടെ ലൈവായിട്ടായിരിക്കും വീഡിയോ പുറത്തുവിടുക. 360 ഡിഗ്രി വീഡിയോയില്‍ ലൈവായി കാണിക്കുന്ന ആദ്യ വിക്ഷപണമായി ഇത് മാറ്റാനാണ് നാസയുടെ നീക്കം.

ഒരു വിആര്‍ ബോക്‌സ് അധവാ ഒരു വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ചുമാത്രമേ ഈ വീഡിയോ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ മൗസ് ഉപയോഗിച്ച് സ്‌ക്രീനില്‍ ഡ്രാഗ് ചെയ്തും കാണാം. എന്നാല്‍ ഒരു 360ഡിഗ്രി വീഡിയോയുടെ സമ്പൂര്‍ണ കാഴ്ച്ചാനുഭവം നല്‍കാന്‍ സ്‌ക്രീനില്‍ കാണലിന് സാധിക്കില്ല.

മിക്ക ബ്രൗസറുകളും 360 ഡിഗ്രി വീഡിയോ പിന്തുണയ്ക്കും. ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഓപ്പറ എന്നിവയിലെല്ലാം വീഡിയോ കാണാനാകുമെന്ന് നാസ അറിയിച്ചു. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ യുടൂബ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. സ്മാര്‍ട്ട് ഫോണില്‍ സ്‌ക്രീനില്‍ വിരലോടിച്ച് വീഡിയോയുടെ എല്ലാ ഭാഗവും കാണാം.

സാധാരണ മൈലുകള്‍ അകലെനിന്നുള്ള കാഴ്ച്ചയാണ് റോക്കറ്റ് വിക്ഷേപണത്തില്‍ കാണിക്കുക എങ്കിലും ഇത്തവണ അടുത്തുനിന്ന് വ്യത്യസ്തമായ അനുഭവം സൃഷ്ടിക്കുന്ന വീഡിയോ ആകും പുറത്തുവിടുക. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടരമുതലാകും ലൈവായി വീഡിയോ കാണാനാവുക. ലോകമെമ്പാടും ഉള്ള ഈ വിഷയത്തിലുള്ള താല്പര്യക്കാര്‍ക്ക് എന്തുകൊണ്ടും സന്തോഷമുണ്ടാകുന്ന വാര്‍ത്തയാണ് നാസയില്‍നിന്നുണ്ടായിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top