ആ സമരത്തിലെ ഒരൊറ്റ സ്ത്രീ നാച്ചിയമ്മയാണ്…

നാച്ചിയമ്മ സമരവേദിയില്‍

ദില്ലി: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. മതിയായ വരള്‍ച്ചാ ദുരിതാശ്വാസത്തുക ആവശ്യപ്പെട്ടാണ് അവര്‍ സമരം ചെയ്യുന്നത്. 40,000 കോടി ദുരിതാശ്വാസം ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിലെ ഒരൊറ്റ സ്ത്രീയാണ് നാച്ചിയമ്മ. വ്യത്യസ്തമായ സമരരീതികളുമായി കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ കാത്തിരിക്കുന്ന, അര്‍ധനഗ്നരായ കര്‍ഷകരുടെ കൂട്ടത്തില്‍ നാച്ചിയമ്മയും ഉണ്ട്.

ഡല്‍ഹിയിലെ കൊടും ചൂടില്‍ സമരം ചെയ്യുമ്പോള്‍ നാച്ചിയമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. പനിയും തലവേദനയുമുണ്ട്. തിരുച്ചിയിലെ തൊരങ്കുടിശി ഗ്രാമത്തില്‍ നിന്ന് വരുന്ന നാച്ചിയമ്മയുടേത് കാര്‍ഷിക കുടുംബമാണ്. സഹോദരന്‍ കടബാധ്യത കാരണം ആത്മഹത്യ ചെയ്തു. അതിനു ശേഷം കുഴല്‍ക്കിണര്‍ കുഴിക്കാനെടുത്ത 4 ലക്ഷം രൂപ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് നാച്ചിയമ്മ. 3,000 രൂപ കടം വാങ്ങിയാണ് നാച്ചിയമ്മ ഡല്‍ഹിയിലേക്ക് സമരം ചെയ്യാന്‍ വന്നത്.

”ഇങ്ങനെയൊരു ജീവിതം ഇതിനു മുമ്പ് ജീവിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇവിടെയെത്തിയതുമുതല്‍ ഇന്നുവരെ ഞങ്ങള്‍ പലതരം പ്രശ്‌നങ്ങള്‍ സഹിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കുളിക്കാനും ടോയ്‌ലറ്റ് ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്. പൊതു ടോയ്‌ലറ്റ് രാത്രി ഒമ്പതുമണിയോടെ അടക്കും, അതുകഴിഞ്ഞാല്‍ ബുദ്ധിമുട്ടാണ്.” നാച്ചിയമ്മ പറയുന്നു. മുമ്പ് അഞ്ച് സ്ത്രീകള്‍ സമരം ചെയ്യുന്നുണ്ടായിരുന്നു. അവരൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയി. എത്ര കാലമെടുത്താണ് നിശ്ചയദാര്‍ഢ്യമുള്ള ഈ കര്‍ഷകര്‍ നടത്തുന്ന സമരം
കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയും സഹായവും നേടിയെടുക്കുക എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top