ദില്ലി മെട്രോ സ്‌റ്റേഷനില്‍ നീലച്ചിത്രപ്രദര്‍ശനം; അന്തംവിട്ട് യാത്രക്കാര്‍, അന്വേഷണം പ്രഖ്യാപിച്ച് ഡിഎംആര്‍സി (വീഡിയോ)

ദില്ലി മെട്രോ സ്‌റ്റേഷന്‍

ദില്ലി: മെട്രോസ്‌റ്റേഷനിന്‍ നീലച്ചിത്രം പ്രദര്‍ശിപ്പിച്ചതിനേത്തുടര്‍ന്ന് ഡിഎംആര്‍സി അന്വേഷണം പ്രഖ്യാപിച്ചു. പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ച എല്‍സിഡി സ്‌ക്രീനിലാണ് നീലച്ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഒരാഴ്ച്ചമുമ്പ് നടന്ന സംഭവം തെളിവുസഹിതം പുറത്തുവന്നതിനേത്തുടര്‍ന്നാണ് ഡിഎംആര്‍സി അന്വേഷണത്തിന് മുതിരുന്നത്.

പരസ്യങ്ങള്‍ കാണിക്കാനാണ് അവിടെ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നത്. പരസ്യങ്ങളുടെ ഇടയിലുള്ള സമയത്താണ് നീലച്ചിത്രം കടന്നുവന്നത്. ഇതുകണ്ടവര്‍ അവിടെ നിന്ന് ഇത് നിരീക്ഷിക്കുകയും ഇതുകണ്ട് കൂടുതല്‍ ആളുകള്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് വരികയും ചെയ്തു. ധാരാളം ആളുകള്‍ ഇത് മൊബൈലില്‍ പകര്‍ത്തി.

പകര്‍ത്തിയ ആളുകളില്‍ ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ഇക്കാര്യം സൈബര്‍ലോകത്തും ചര്‍ച്ചയായി. എന്നാല്‍ ഈ സ്‌ക്രീനുകളുടെ നിയന്ത്രണം സ്വകാര്യ കരാറുകാരനാണെന്ന് ഡിഎംആര്‍സി വ്യക്താവ് പറഞ്ഞു. അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് കേരളത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കല്‍പ്പറ്റയിലെ ബസ്റ്റാന്റിലാണ് ഇത് അരങ്ങേറിയത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന നൂറുകണക്കിന് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് നീലച്ചിത്രം ടിവിസ്‌ക്രീനില്‍ തെളിഞ്ഞത്.

https://www.youtube.com/watch?v=5v_wewecolI

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top