special page

സിഗററ്റ് കുറ്റി ഓടയില്‍ ഇട്ടതുമാത്രം ഓര്‍മയുണ്ട്, ബാക്കിയെല്ലാം പുകമാത്രം; ഓട പൊട്ടിത്തെറിക്കുന്ന വീഡിയോ കണ്ടത് 12 ലക്ഷം പേര്‍

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

കണ്ണില്‍ കണ്ട സ്ഥലത്തെല്ലാം ആവശ്യമില്ലാത്തത് വലിച്ചെറിയുന്ന ശീലമുള്ളത് മലയാളികള്‍ക്കുമാത്രമല്ല. മിഠായി കടലാസ് മുതല്‍ വീട്ടിലെ ചപ്പുചവര്‍ വരെ എവിടെയെങ്കിലും കൊണ്ടുപോയി തട്ടാതെ ചിലര്‍ക്ക് സ്വസ്ഥതയില്ല. ചിലര്‍ പൊതുസ്ഥലത്ത് സിഗററ്റ് വലിക്കുന്നതിനുപുറമെ അത് പൊതുസ്ഥലത്ത് വലിച്ചെറിയുകയും ചെയ്യും. അത്തരക്കാര്‍ കാണേണ്ട ഒരു വീഡിയോയാണിത്.

ഓടയുടെ മുകളിലെ സ്ലാബിലുള്ള ഒരു കൊച്ചു കുഴിയാണ് പ്രശ്‌നക്കാരന്‍. ചിലയാളുകള്‍ മാലിന്യം കളയാന്‍ ഈ കൊച്ചു കുഴി ഉപയോഗപ്പെടുത്തുന്നത് കാണാം. അല്‍പം കഴിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ വന്ന് ഒരു സിഗററ്റ് കുറ്റി ആ ഓടയിലെ കുഴിയിലേക്കിടുന്നു. പിന്നെ ഒരു പൊട്ടിത്തെറിമാത്രം കാണാം, കൂടെ പുകയും. പുകമായുമ്പോള്‍ ചെറുപ്പക്കാരന്‍ ഇഴഞ്ഞ് നീങ്ങുന്നതും ദൃശ്യത്തിലുണ്ട്.

ഏതാനും ദിവസംകൊണ്ട് 12 ലക്ഷം പേര്‍ കണ്ട ഈ വീഡിയോയില്‍ സംഭവിക്കുന്ന പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്. വല്ല ബോംബിന്റെ മുകളിലേക്കുമാവും യുവാവ് സിഗററ്റ് കുറ്റി എറിഞ്ഞത് എന്ന് പറഞ്ഞ് ചിലര്‍ ഇതിലും തമാശകാണുന്നു. എന്നാല്‍ ഓടയില്‍ രൂപംകൊണ്ട മീഥെയ്ന്‍ വാതകമാവാം പൊട്ടിത്തെറിക്കുകാരണം എന്ന അഭിപ്രായമാണ് കൂടുതല്‍ വിശ്വസനീയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top